ജഷ്‌പൂർ: ചത്തീസ്‌ഗഢിലെ പാത്തല്‍ഗാവിൽ ദസ്റ ഘോഷയാത്രയ്‌ക്കിടയിലേയ്ക്ക് അമിതവേഗതയിലെത്തിയ കാർ പാഞ്ഞുകയറി ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ചത്തീസ്‌ഗഢ് സര്‍ക്കാര്‍. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അറിയിച്ചു.
കേസിലെ രണ്ട് പ്രതികളേയും അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് സബ് ഇന്‍സ്‌പക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. ദസ്‌റ ഘോഷയാത്രയിലേയ്ക്ക് അമിതവേഗത്തിലെത്തിയ കാര്‍ പാഞ്ഞു കയറുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. പിന്നാലെ നാട്ടുകാർ കാറിനെ പിന്തുടരുകയും തീയ്യിട്ട് നശിപ്പിക്കുകയും ചെയ്‌തു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മധ്യപ്രദേശ് സ്വദേശികളായ ബാബലു വിശ്വകര്‍മ, ശിശുപാല്‍ സഹു എന്നിവരാണ് അറസ്റ്റിലായത്.
Also read: ദസ്റ ഘോഷയാത്രയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് മരണം; വാഹനം കത്തിച്ച് നാട്ടുകാര്‍