ജഷ്‌പൂർ: ചത്തീസ്‌ഗഡിലെ പാതൽഗാവിൽ വെള്ളിയാഴ്‌ച നടന്ന ദസ്റ ഘോഷയാത്രയിലേക്ക് അമിതവേഗതയിൽ കാർ പാഞ്ഞുകയറി നാല് മരണം. നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. കാണികളില്‍ നിരവധി പേര്‍ ഘോഷയാത്ര മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകർത്തുന്നതിനിടെയിലാണ് സംഭവം നടന്നത്.
ദസ്റ ഘോഷയാത്രയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് മരണം; വാഹനം കത്തിച്ച് നാട്ടുകാര്‍ - കഞ്ചാവ്
കഞ്ചാവ് കടത്തിയ കാറാണ് ഘോഷയാത്രയിലേക്ക് പാഞ്ഞുകയറിയതെന്നാണ് വിവരം.
ദസ്റ ഘോഷയാത്രയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്; വാഹനം കത്തിച്ച് നാട്ടുകാര്‍
ഇതോടെ, ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. വന്‍ തോതില്‍ കഞ്ചാവ് കടത്തുന്നതിനിടെയിലാണ് കാര്‍ റാലിയിലേക്ക് പാഞ്ഞുകയറിയതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തെ തുടര്‍ന്ന്, നാട്ടുകാർ കാറിനെ പിന്തുടരുകയും തീയ്യിട്ട് നശിപ്പിക്കുകയും ചെയ്‌തു.
വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പാതൽഗാവ് പൊലീസ് സ്റ്റേഷനില്‍ ഇരച്ചുകയറി. ജനക്കൂട്ടം പൊലീസിനെതിരായി മുദ്രാവാക്യം വിളിച്ചു. ഇതേതുടര്‍ന്ന്, ആള്‍ക്കൂട്ടവും നിയമപാലകരും തമ്മില്‍ നേരിയ സംഘർഷമുണ്ടായി.