കേരളം

kerala

ETV Bharat / bharat

333 വര്‍ഷത്തെ ചരിത്രം തിരുത്തി ചെന്നൈ കോര്‍പ്പറേഷൻ: മേയറാകാൻ ദലിത്​ വനിത - new Chennai Corporation Women Mayor

ബ്രിട്ടീഷ് കാലത്ത് 1688 സെപ്റ്റംബര്‍ 28നാണ് കോര്‍പ്പറേഷൻ നിലവില്‍ വരുന്നത്

ചെന്നൈ കോർപ്പറേഷൻ ആദ്യ പട്ടികജാതി വനിത മേയർ സ്ഥാനാർഥി  Chennai Corporation First SC woman Mayor candidate  First Scheduled Caste woman Mayor candidate in Chennai Corporation  ഡിഎംകെ ദളിത് വനിത സ്ഥാനാർത്ഥി പ്രിയ രാജൻ  DMK Dalit woman candidate Priya Rajan  ചെന്നൈ കോർപ്പറേഷൻ വനിത മേയർ  Chennai Corporation Women Mayor  new Chennai Corporation Women Mayor  പുതിയ ചെന്നൈ കോർപ്പറേഷൻ വനിത മേയർ
ചെന്നൈ കോർപ്പറേഷൻ ചരിത്രത്തിൽ ആദ്യമായി പട്ടികജാതി വനിത മേയർ സ്ഥാനാർഥി

By

Published : Mar 3, 2022, 5:50 PM IST

Updated : Mar 3, 2022, 5:59 PM IST

ചെന്നൈ:ചെന്നൈ കോർപ്പറേഷൻ ചരിത്രത്തിൽ ആദ്യമായി മേയർ സ്ഥാനത്തേക്ക് ദലിത് വനിത. ഈ വർഷത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷൻ മേയർ സ്ഥാനം പട്ടികജാതി വനിതകൾക്കായി സംവരണം ചെയ്തതോടെയാണ് വിപ്ലവകരമായ മാറ്റത്തിന് വഴിവച്ചത്. തെരഞ്ഞെടുപ്പിൽ ഡിഎംകെ 153 വാർഡുകളിൽ വിജയിച്ച് ഭൂരിപക്ഷം നേടി. മേയറായി പ്രിയ രാജനെ ഡിഎംകെ നോമിനേറ്റ് ചെയ്തു.

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മുനിസപ്പല്‍ കോര്‍പ്പറേഷനാണ് ചെന്നൈ കോര്‍പ്പറേഷൻ. ബ്രിട്ടീഷ് കാലത്ത് 1688 സെപ്റ്റംബര്‍ 29നാണ് കോര്‍പ്പറേഷൻ നിലവില്‍ വരുന്നത്. അന്ന് തൊട്ട് ഇന്ന് വരെയുള്ള (333 വര്‍ഷം) ചരിത്രമാണ് പ്രിയ രാജനിലൂടെ തിരുത്തി കുറിക്കുന്നത്.

1957ൽ ചെന്നൈ കോർപ്പറേഷനിലെ ആദ്യ വനിത മേയറായി താര സെറിയൻ തെരഞ്ഞെടുക്കപ്പെട്ടു. 1971 മുതൽ 1972 വരെ കാമാച്ചി ജയരാമൻ ചെന്നൈ മേയറായി സേവനമനുഷ്ഠിച്ചു. ഇവര്‍ രണ്ടു പേരുമാണ് പ്രിയക്ക് മുമ്പുള്ള വനിതകള്‍. പ്രിയ രാജന്‍റെ മുത്തച്ഛൻ ഡിഎംകെ പാർട്ടിയുടെ എംഎൽഎ ആയിരുന്നു.

ALSO READ: ഗവർണർക്കെതിരെ എംഎല്‍എയുടെ 'ശീർഷാസന' പ്രതിഷേധം, ദൃശ്യങ്ങൾ വൈറല്‍

Last Updated : Mar 3, 2022, 5:59 PM IST

ABOUT THE AUTHOR

...view details