കേരളം

kerala

By

Published : Apr 5, 2022, 8:00 PM IST

ETV Bharat / bharat

video: വാഹനപരിശോധനയ്ക്കിടെ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ സബ് ഇൻസ്‌പെക്‌ടറെ ഇടിച്ചുതെറിപ്പിച്ചു

വാഹന പരിശോധന നടത്തുന്നതിനിടെ അമിതവേഗതയിലെത്തിയ ഓട്ടോ തടയാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.

Sub Inspector injured in hit and run by Auto in chennai  chennai accident Sub Inspector injured  അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ സബ് ഇൻസ്‌പെക്‌ടറെ ഇടിച്ചുതെറിപ്പിച്ചു  ഓട്ടോറിക്ഷ ഇടിച്ച് സബ് ഇൻസ്‌പെക്‌ടർക്ക് പരിക്ക്  ചെന്നൈ അപകടം  chennai accident  Nandambakkam Sub Inspector accident  നന്ദമ്പാക്കം പൊലീസ് അപകടം
അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ സബ് ഇൻസ്‌പെക്‌ടറെ ഇടിച്ചുതെറിപ്പിച്ചു

ചെന്നൈ:വാഹന പരിശോധനക്കിടെ അമിതവേഗതയിൽ വന്ന ഓട്ടോറിക്ഷ ഇടിച്ച് ഡ്യൂട്ടിയിലായിരുന്ന സബ് ഇൻസ്‌പെക്‌ടർക്ക് പരിക്ക്. തമിഴ്‌നാട് നുങ്കമ്പാക്കം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്‌ടർ പൊൻരാജിനാണ് പരിക്കേറ്റത്. ഏപ്രിൽ മൂന്നിന് രാത്രിയാണ് സംഭവം.

അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ സബ് ഇൻസ്‌പെക്‌ടറെ ഇടിച്ചുതെറിപ്പിച്ചു

പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ച ശേഷം ഓട്ടോ നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ പൊൻരാജിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തതായും സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് വാഹനത്തിനായി തെരച്ചിൽ നടത്തുന്നതായും പൊലീസ് അറിയിച്ചു.

ALSO READ:മകനെയുൾപ്പെടെ കൗമാരക്കാരായ വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപിക അറസ്റ്റിൽ

ABOUT THE AUTHOR

...view details