ഡെഹറാഡൂണ്‍: ഛാർധാം തീര്‍ഥയാത്ര തുടങ്ങുന്നതിന് മുമ്പുള്ള ഉത്തരാഖണ്ഡ് സര്‍ക്കാറിന്‍റ അവകാശവാദങ്ങള്‍ യാത്ര തുടങ്ങി ഒരാഴ്ച കഴിയുമ്പോള്‍ തന്നെ പൊളിയുകയാണ്. സുരക്ഷിതമായ തീര്‍ഥാടനം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കഴിയുമെന്നായിരുന്നു ഉത്തരാഖണ്ഡ് സര്‍ക്കാറിന്‍റെ അവകാശ വാദം. എന്നാല്‍ ദുഷ്‌കരമായ പാതയിലൂടെയുള്ള യാത്രക്കിടെ തീര്‍ഥാടകര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് തക്കസമയത്ത് ചികിത്സ ഉറപ്പാന്‍ സംസ്ഥാന സര്‍ക്കാറിന് ആയിട്ടില്ല.
പത്ത് ദിവസത്തിനുള്ളില്‍ തീര്‍ഥ യാത്രക്കിടെ 29 പേരാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണവും മരണപ്പെട്ടത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ സഹായം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തേടി. ദേശിയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) അംഗങ്ങളെ ഛാര്‍ധാം തീര്‍ഥയാത്ര വഴിയില്‍ ചരിത്രത്തിലാദ്യമായി വിന്യസിച്ചിരിക്കുകയാണ്.
ഛാർധാം തീര്‍ഥയാത്ര :തീര്‍ഥാടന പാതയില്‍ ഇതുവരെ മരണപ്പെട്ടത് 29 പേര്‍; ചരിത്രത്തിലാദ്യമായി എന്‍ഡിആര്‍എഫിനെ വിന്യസിച്ചു എന്‍ഡിആര്‍എഫ് സേനാംഗങ്ങള്‍ക്ക് പുറമെ ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സഹായവും സംസ്ഥാന സര്‍ക്കാര്‍ തേടുമെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി എസ്.എസ് സന്ധു പറഞ്ഞു . കേദാര്‍നാഥ് റൂട്ടിലാണ് ആദ്യഘട്ടത്തില്‍ എന്‍ഡിആര്‍എഫിനെ വിന്യസിക്കുക. ഒരു ദിവസം അമ്പതിനായിരം തീര്‍ഥാടകരാണ് ഛാര്‍ധാം യാത്രയ്‌ക്കായി എത്തുന്നത്.
ഛാർധാം തീര്‍ഥയാത്ര :തീര്‍ഥാടന പാതയില്‍ ഇതുവരെ മരണപ്പെട്ടത് 29 പേര്‍; ചരിത്രത്തിലാദ്യമായി എന്‍ഡിആര്‍എഫിനെ വിന്യസിച്ചു എന്‍ഡിആര്‍എഫ് പ്രധാന പങ്ക് വഹിക്കും:ഛാര്‍ധാം തീര്‍ഥ യാത്രയുടെ സുരക്ഷ ഉറപ്പാക്കാനായി സംസ്ഥാന പൊലീസുമായും സംസ്ഥാന ദുരന്തനിവാരണ സേനയുമായും (എസ്‌ഡിആര്‍എഫ്) ഏകോപനം നടത്തിയായിരിക്കും എന്‍ഡിആര്‍എഫ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രയിലെ ക്രമസമാധാനപാലനവും തീര്‍ഥടകര്‍ക്ക് തക്കസമയത്ത് ചികിത്സ ഉറപ്പുവരുത്തലും എന്‍ഡിആര്‍ഫും സംസ്ഥാന സുരക്ഷ ഏജന്‍സികളുടേയും ഈ സംഘം നിര്‍വഹിക്കും. ഇത്രയുമധികം തീര്‍ത്ഥടകര്‍ ഒഴികിയെത്തുന്ന ഛാര്‍ധാം തീര്‍ഥ യാത്ര സുഗമമായി മുന്നോട്ട് കൊണ്ടുപോകുക സംസ്ഥാന സര്‍ക്കാറിന് വലിയ വെല്ലുവിളിയാണ്.
ഛാർധാം തീര്‍ഥയാത്ര :തീര്‍ഥാടന പാതയില്‍ ഇതുവരെ മരണപ്പെട്ടത് 29 പേര്‍; ചരിത്രത്തിലാദ്യമായി എന്‍ഡിആര്‍എഫിനെ വിന്യസിച്ചു ഛാര്‍ധാം യാത്രയിലെ യമുനോത്രിയില്‍ തീര്‍ഥാടകര്‍ക്ക് കാലെടുത്ത് കുത്താന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുള്ള തിരക്കാണ്. കേഥാര്‍നാഥ് വഴിയില്‍ ഇതിലും മോശമാണ് സ്ഥിതി. ഇവിടെ കോവര്‍ കഴുതകളും കുതിരകളുടേയും ബാഹുല്യം തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ സ്ഥലമില്ലാതാക്കിയിരിക്കുകയാണ്. തിരക്ക് കാരണം ഒരു തീര്‍ഥാടകന്‍ കിടങ്ങില്‍ വീണ് കേഥാര്‍നാഥില്‍ മരണപ്പെട്ടിരുന്നു. ഛാര്‍ധാമില്‍ അടിയന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന തീര്‍ഥാടകര്‍ക്ക് സമയത്തിന് ചികിത്സ ലഭിക്കാതെ മരണപ്പെടുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുവാക്കള്‍ക്കും ഹൃദയാഘാതം ഉണ്ടാകുന്നു:മുപ്പത് മുതല്‍ 40 വരെ പ്രായപരിധിയിലുള്ള തീര്‍ഥാടകര്‍ക്കും തീര്‍ഥാടനവേളയില്‍ ഹൃദയാഘാതം ഉണ്ടായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ സഹാചര്യത്തില്‍ തക്കസമയത്ത് ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കുക എന്നുള്ളത് പ്രധാനമാണ്. യാത്രയ്‌ക്കിടെ മരിച്ച തീര്‍ഥാടകരില്‍ മുപ്പത് വയസുമുതല്‍ 75 വയസുവരെയുള്ളവരുണ്ട്. കേഥാര്‍നാഥില്‍ 11, ബദ്രിനാഥില്‍ 4, ഗംഗോത്രയില്‍ 3, യമുനോത്രിയില്‍ 11 എന്നിങ്ങനെയാണ് മരണപ്പെട്ട തീര്‍ഥാടകരുടെ എണ്ണം.
മരണപ്പെട്ടവരില്‍ മുപ്പത് മുതല്‍ 40വരെ വയസുള്ള മൂന്ന് തീര്‍ഥാടകരുണ്ട്. 50 മുതല്‍ 60 വരെ വയസുള്ള എട്ട് തീര്‍ഥാടകര്‍. 60 മുതല്‍ 75 വരെയുള്ള 13 തീര്‍ഥാടകരും ഈ വര്‍ഷത്തെ ഛാര്‍ധാം തീര്‍ഥടനത്തില്‍ മരണപ്പെട്ടു. യമുനോത്രി കാല്‍നടപാതയിലാണ് മരണം ഏറെയും സംഭവിച്ചത്.
ഉത്തരാഖണ്ഡ് ആരോഗ്യ ഡയരക്‌ടര്‍ ജനറല്‍ ഷൈലജ ബട്ട് പറയുന്നത് ആശുപത്രിയില്‍ വച്ച് ഒരു തീര്‍ഥാടകനും മരിച്ചിട്ടില്ലെന്നാണ്. യാത്രാമധ്യേയാണ് എല്ലാവരും മരണപ്പെട്ടത്. യാതൊരു അനാസ്ഥയും ഉത്തരാഖണ്ഡ് ആരോഗ്യ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ തീര്‍ഥാടന പാതയില്‍ അടിയന്തര ആരോഗ്യം സാഹചര്യം നേരിടാന്‍ ഡോക്‌ടര്‍മാരുടേയും മറ്റ് ആരോഗ്യ ജീവനക്കാരുടേയും അഭാവമാണ് നേരിടുന്നത്.
തീര്‍ഥാടകര്‍ മുന്‍കരുതല്‍ സ്വീകരിക്കണം:കേദാര്‍ധാമിലേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ട് പിടിച്ചതാണെന്ന് രുദ്രപ്രയാഗ് ജില്ലാ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുത്തനെയുള്ള കയറ്റം കേറി വേണം ഇവിടെയെത്താന്‍. ഈ മല കയറുന്ന തീര്‍ഥാടകര്‍ അതിയായ ശ്രദ്ധപുലര്‍ത്തണം.
കയറ്റം കയറുമ്പോള്‍ ശ്വാസമെടുക്കുന്നതിനുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയര്‍ന്ന ഈ ഭാഗത്ത് ഓക്‌സിജന്‍ ലഭ്യതയുടെ പ്രശ്‌നമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലായിരിക്കും.
അവശ്യമായ മരുന്നുകള്‍ തീര്‍ഥാടകര്‍ കൈയില്‍ കരുതണം. ആഹാരം കഴിക്കാതിരിക്കുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ല. ചിലര്‍ വിശ്വാസത്തിന്‍റെ ഭാഗമായി ആഹാരം കഴിക്കാത്ത സാഹചര്യമുണ്ട്. ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. തണുപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള വസ്ത്രങ്ങള്‍ കൈയില്‍ കരുതണമെന്നും ആരോഗ്യ വിദഗ്‌ധര്‍ നിര്‍ദേശിക്കുന്നു.