കേരളം

kerala

ETV Bharat / bharat

Chandrababu Naidu Arrest NSG Report| വൻ സുരക്ഷ വീഴ്‌ച; ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റില്‍ ഗുരുതര പരാമര്‍ശങ്ങളുമായി എൻഎസ്‌ജി റിപ്പോര്‍ട്ട്

Serious Security Breach | കോടതി മുറിക്ക് വെളിയില്‍ സുരക്ഷ കുറഞ്ഞ പ്രദേശത്ത് ചന്ദ്രബാബു നായിഡുവിനെ നിര്‍ത്തിയതായി എൻ എസ് ജി റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്. മഴയത്താണ് നായിഡുവിനെ രാജമഹേന്ദ്രവാവരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയെന്നും എൻ എസ് ജി റിപ്പോർട്ടിൽ പറയുന്നു.

Etv Bharat NSG report to Central Home Ministry on Chandrababus arrest  Chandrababu Naidus Arrest  NSG Report  Serious Security Breach  രാജമഹേന്ദ്രവാവരം സെൻട്രൽ ജയിലിലേക്ക്  ചന്ദ്രബാബു നായിഡു
NSG Report to Central Home Ministry on Chandrababu Naidus Arrest

By ETV Bharat Kerala Team

Published : Sep 15, 2023, 11:14 AM IST

അമരാവതി: തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷനും മുൻ ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റിനിടെ സുരക്ഷ വീഴ്ചയുണ്ടായെന്ന് എൻ എസ് ജി (National Security Guards). ജയിലിൽ കഴിയുമ്പോഴും നായിഡുവിന്‍റെ സുരക്ഷയിൽ വീഴ്ചയുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടില്‍ എൻ എസ് ജി ചൂണ്ടിക്കാട്ടിയതായാണ് റിപ്പോര്‍ട്ട് (NSG report to Central Home Ministry on Chandrababu Naidus Arrest). എൻ എസ് ജി ആസ്ഥാനത്തേക്കും ഈ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

NSG Report to Central Home Ministry on Chandrababu Naidus Arrest

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളതിനാൽ (Z+ Security) അദ്ദേഹം എൻ എസ് ജിയുടെ സംരക്ഷണത്തിലായിരുന്നു. ഇവര്‍ക്കിടയില്‍ നിന്നാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യുന്നത്. സെപ്തംബർ ഒന്‍പതിനു നടന്ന നായിഡുവിന്‍റെ അറസ്റ്റും തുടര്‍ന്നു നടന്ന സംഭവ വികാസങ്ങളും, രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിലെ (Rajamahendravaram Central Jail) അദ്ദേഹത്തിന്‍റെ സുരക്ഷയുമടക്കമുള്ള കാര്യങ്ങള്‍ എൻ എസ് ജി റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. എൻ എസ് ജി സംരക്ഷണയിലുള്ള ചന്ദ്രബാബു നായിഡുവിനെ സെപ്തംബർ 9 ന് രാവിലെ 6 മണിക്ക് ആന്ധ്ര സി ഐ ഡി അറസ്റ്റ് ചെയ്യുകയും റോഡ് മാർഗം വിജയവാഡയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് സെപ്തംബർ 10 ന് പുലർച്ചെ 3.30 ന് നായിഡുവിനെ വിജയവാഡ ജി ജി എച്ചിലേക്കും (സർക്കാർ ജനറൽ ആശുപത്രി) പിന്നീട് എ സി ബി കോടതിയിലേക്കും മാറ്റിയതായി റിപ്പോർട്ടിൽ പറയുന്നു.

NSG Report to Central Home Ministry on Chandrababu Naidus Arrest

അന്നേദിവസം കോടതി മുറിക്ക് വെളിയില്‍ സുരക്ഷ കുറഞ്ഞ പ്രദേശത്ത് അദ്ദേഹത്തെ നിര്‍ത്തിയതായി എൻ എസ് ജി റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്. അന്നുതന്നെ രാത്രി 9.29ന് മഴയത്താണ് നായിഡുവിനെ രാജമഹേന്ദ്രവാവരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയെന്നും എൻ എസ് ജി റിപ്പോർട്ടിൽ പറയുന്നു. സെൻട്രൽ ജയിലിലെ അദ്ദേഹത്തിന്‍റെ സുരക്ഷയെക്കുറിച്ചും എൻ എസ് ജി ആശങ്ക പ്രകടിപ്പിച്ചു. നായിഡുവിനെ ജയിൽ വളപ്പിൽ പ്രവേശിപ്പിക്കുമ്പോൾ ചില സുരക്ഷ വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചന്ദ്രബാബു നായിഡുവിന്‍റെ അഭിഭാഷകനും സുപ്രീം കോടതി അഭിഭാഷകനുമായ സിദ്ധാർത്ഥ് ലൂത്ര രാജമഹേന്ദ്രവാരം ജയിലിൽ തന്‍റെ കക്ഷിയുടെ ജീവന് ഭീഷണിയുണ്ടെന്ന ആശങ്ക ഉയർത്തുകയും വീട്ടുതടങ്കലിനായി അപേക്ഷിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് എൻ എസ് ജി റിപ്പോർട്ട് വരുന്നത്. മുൻ മുഖ്യമന്ത്രിയെ കൊടും കുറ്റവാളികൾ ഉള്ള ജയിലിലടച്ചത് ശരിയായില്ല. നായിഡുവിന് 73 വയസ്സുണ്ടെന്നും അദ്ദേഹം പ്രമേഹവും ബിപിയും കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും ലൂത്ര കോടതിയിൽ വാദിച്ചിരുന്നു.

Also Read:Chandrababu Naidu Threat Inside Jail: ചന്ദ്രബാബു നായിഡു മാവോയിസ്റ്റുകള്‍ക്കൊപ്പം, ജയിലില്‍ സുരക്ഷയില്ല: അപായപ്പെടുത്താന്‍ സാധ്യതയെന്ന് ടിഡിപി

അറസ്റ്റിന്‍റെ നാൾവഴി: സെപ്‌റ്റംബർ ഒന്പതിനായിരുന്നു ചന്ദ്രബാബു നായിഡുവിനെ ആന്ധ്രാപ്രദേശ് പൊലീസും സി ഐ ഡിയും ചേർന്ന് അറസ്റ്റ് ചെയ്‌തത് (N Chandrababu Naidu Arrest). തുടർന്ന് മെഡിക്കൽ പരിശോധനകൾക്ക് ശേഷം സെപ്‌റ്റംബർ 10 ന് രാവിലെ അദ്ദേഹത്തെ അഴിമതി വിരുദ്ധ ബ്യൂറോ കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസം റിമാൻഡ് ചെയ്‌ത നായിഡുവിന്‍റെ കസ്റ്റഡി കാലാവധി ഈ മാസം 22 വരെയാണ്.

ചന്ദ്രബാബു നായിഡുവിനെതിരായ ആരോപണങ്ങൾ: സംസ്ഥാന നൈപുണ്യ വികസന കോർപ്പറേഷനുമായി (AP Skill Development Corporation) ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു 250 കോടിയോളം രൂപയുടെ അഴിമതി നടത്തി എന്നതായിരുന്നു കേസ്. 2015ൽ ആവിഷ്‌കരിച്ച പദ്ധതിക്കായി സര്‍ക്കാര്‍ 3,350 കോടിയുടെ കരാർ ജർമൻ കമ്പനിയുമായി ഒപ്പിട്ടിരുന്നു. ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ ഈ തുകയിൽ നിന്നും കോടികൾ വകമാറ്റിയെന്നാണ് സി ഐ ഡി കണ്ടെത്തിയത്.

ABOUT THE AUTHOR

...view details