വാക്സിന്‍ സ്വീകരിച്ച ജില്ല കലക്ടര്‍ക്ക് കൊവിഡ് - കൊവിഡ് വാക്‌സിന്‍
27 ദിവസത്തിന് മുന്‍പാണ് ഡോ. എം.ആര്‍ രവി വാക്സിന്‍ സ്വീകരിച്ചത്.
കൊവിഡ് വാക്‌സിന്‍ രണ്ട് പ്രാവശ്യം സ്വീകരിച്ച ജില്ലാ കലക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
ബെംഗളൂരു : ചാമരാജനഗർ ജില്ല കലക്ടര്‍ ഡോ. എംആര്‍ രവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വാക്സിന്‍ സ്വീകരിച്ച് 27 ദിവസത്തിന് ശേഷമാണ് ഇദ്ദേഹത്തിന് രോഗം കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ വീട്ടുനിരീക്ഷണത്തിലാണ്. കലക്ടറുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.