കേരളം

kerala

ETV Bharat / bharat

മഴക്കെടുതി : കേരളത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന്‌ അമിത് ഷാ

കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തില്‍ കേരളത്തിന്‍റെ സാഹചര്യം കേന്ദ്രം നിരന്തരം വിലയിരുത്തിവരികയാണെന്ന് അമിത് ഷാ

കേന്ദ്രം  അമിത് ഷാ  കനത്ത മഴ  ന്യൂഡല്‍ഹി  വെള്ളപ്പൊക്കം  kerala flood  kerala heavy rain  rain death kerala  amit sha  central government
ദുരിതമനുഭവിക്കുന്ന കേരളത്തിന് സാധ്യമായ എല്ലാ സഹായവും കേന്ദ്രം നല്‍കുമെന്ന്‌ അമിത് ഷാ

By

Published : Oct 17, 2021, 4:09 PM IST

ന്യൂഡല്‍ഹി : കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും കേന്ദ്രം നല്‍കുമെന്ന്‌ ആഭ്യന്തര മന്ത്രി അമിത് ഷാ. കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തില്‍ കേരളത്തിന്‍റെ സാഹചര്യം കേന്ദ്രം നിരന്തരം വിലയിരുത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം കേന്ദ്ര സഹായം ഉറപ്പുനല്കിയത്.

ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും കേന്ദ്ര സര്‍ക്കാര്‍ നല്‍കും. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘങ്ങളെ ഇതിനകം അയച്ചിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും ഷാ പറഞ്ഞു.

ALSO READ:കണ്ണീരായി കൂട്ടിക്കല്‍; 11 പേരുടെ മൃതദേഹം കൂടി കണ്ടെത്തി

ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലില്‍ നിന്ന് 12 മൃതദേഹങ്ങളും കൊക്കയാറില്‍ നിന്ന്‌ 3 മൃതദേഹങ്ങളും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) 11 സംഘങ്ങള്‍ സജീവമാണ്.

ABOUT THE AUTHOR

...view details