ന്യൂഡൽഹി: രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തണമെന്ന് നിർദേശിച്ച് കേന്ദ്ര സർക്കാർ. എല്ലാവർക്കും റേഷൻ കാർഡ് വിതരണം ചെയ്യണമെന്നും കൊവിഡ് സാഹചര്യം നിലനിൽക്കുന്നത് കണക്കിലെടുത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു. ഇതിനായി സ്‌പെഷ്യൽ ഡ്രൈവ് നടത്തണമെന്നും കേന്ദ്ര സർക്കാർ നിർദേശിക്കുന്നു.
സാമ്പത്തിക പിന്നാക്കകാര്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുമെന്ന് കേന്ദ്രം - റേഷൻ കാർഡ് വിതരണം ചെയ്യും
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായി റേഷൻ കാർഡ് വിതരണം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തണമെന്ന് കേന്ദ്ര സർക്കാർ
ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് ദുർബല വിഭാഗത്തിന് ഭക്ഷണം ഉറപ്പുവരുത്തേണ്ടതെന്നും കേന്ദ്ര സർക്കാർ ഉത്തരവിൽ പറയുന്നു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ALSO READ: വാക്‌സിന്‍ നയത്തില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം; 'മൂകസാക്ഷിയാകാനില്ല'