ന്യൂഡൽഹി: രാജ്യത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 12 കോടി കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജൂലൈയിൽ ബുധനാഴ്‌ച (ജൂലൈ 7) രാവിലെ വരെ 2.19 കോടി വാക്‌സിനാണ് വിതരണം ചെയ്‌തതെന്നും മന്ത്രാലയം വ്യക്തമാക്കി.
വാക്‌സിൻ നിർമാതാക്കളുമായി ചർച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ധാരണയായെന്നും ഈ വിവരം സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അറിയിച്ചുവെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. കൂടുതൽ കൊവിഡ് വാക്‌സിന്‍റെ ആവശ്യകതയുണ്ടായാൽ ആവശ്യം അറിയിക്കുമെന്ന് വിവിധ സർക്കാരുകൾ അഭ്യർഥിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.