ന്യൂഡൽഹി:ഇന്ന് അര്‍ധരാത്രി മുതല്‍ രാജ്യത്തെ ടോള്‍പ്ലാസകളില്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കും. വാഹനങ്ങളില്‍ ഇതുവരെ ഫാസ്റ്റ് ടാഗ് ഘടിപ്പിക്കാത്തവര്‍ ഇരട്ടി തുക പിഴ നല്‍കേണ്ടിവരും. ടോള്‍ പ്ലാസകൾ ഡിജിറ്റല്‍ ആക്കുന്നതിന്‍റെ ഭാഗമായാണ് ഫാസ്റ്റ് ടാഗ് സംവിധാനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടുവന്നത്. ജനുവരി ഒന്ന് മുതല്‍ നടപ്പാക്കാനിരുന്ന സംവിധാനം കൊവിഡ് മൂലം നീട്ടിവെക്കുകയായിരുന്നു.
വാഹനങ്ങൾക്ക് ഇന്ന് മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധം
ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. ഇനി മുതൽ ഫാസ്റ്റ് ടാഗിലൂടെയാണ് ടോള്‍ പിരിവ് നടത്തുക
2017 ഡിസംബര്‍ ഒന്ന് മുതല്‍ നിരത്തിലിറങ്ങിയ വാഹനങ്ങളിലാണ് ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കുക. ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. ഇനി മുതൽ ഫാസ്റ്റ് ടാഗിലൂടെയാണ് ടോള്‍ പിരിവ് നടത്തുക. ദേശീയ പാതകളിലെ ടോൾ പ്ലാസകളിലെ എല്ലാ പാതകളും 2021 ഫെബ്രുവരി 15/16 അർദ്ധരാത്രി മുതൽ ഫാസ്റ്റ് ടാഗ് സംവിധാനത്തിലേക്ക് മാറും.
എൻഎച്ച് ഫീസ് ചട്ടങ്ങൾ 2008 അനുസരിച്ച് ഏതെങ്കിലും വാഹനം സാധുതയില്ലാത്ത ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാൽ പിഴ ഈടാക്കും. 2021 ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 15 വരെ ഫാസ്റ്റ് ടാഗുകൾ നിർബന്ധമാക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുന്നതിനുള്ള തീയതി സർക്കാർ നീട്ടുകയായിരുന്നു.