കേരളം

kerala

ETV Bharat / bharat

കോഴിക്കോട് വിമാനത്താവളത്തിന് കേന്ദ്രത്തിന്‍റെ വികസന പദ്ധതികള്‍

വിമാനത്തിലെ പേലോഡ് നിയന്ത്രണങ്ങൾ കുറയ്ക്കുന്നതിന് റൺ‌വേയുടെ രണ്ട് അറ്റത്തും റൺ‌വേ-എൻഡ് സുരക്ഷാ ഏരിയ നിർമിക്കാനും പദ്ധതി

Kozhikode airport  Minister of State for Civil Aviation V K Singh  Kozhikode news  പദ്ധതികളുമായി കേന്ദ്രം  കോഴിക്കോട്‌ വിമാനത്താവളം  വി കെ സിംഗ്‌  കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിംഗ്‌  വിദഗ്‌ധ കമ്മറ്റി
കോഴിക്കോട്‌ വിമാനത്താവളത്തിനായി പദ്ധതികളുമായി കേന്ദ്രം

By

Published : Jul 23, 2021, 6:48 AM IST

ന്യൂഡൽഹി: കോഴിക്കോട്‌ വിമാനത്താവള വികസനത്തിനായി കേന്ദ്രസർക്കാർ രംഗത്ത്‌. വിമാനത്താവള റൺവേയുടെ നീളം 150 മീറ്ററിൽ നിന്ന് 280 മീറ്ററായി ഉയർത്താനും പുതിയ റൺവേ പണിയുന്നതിനുമായി 152.25 ഏക്കർ സ്ഥലം കേരള സർക്കാർ നൽകണമെന്ന്‌ കേന്ദ്രം കേരളത്തോട്‌ ആവശ്യപ്പെട്ടു.

ഇത്‌ സംബന്ധിച്ച വിവരം കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിംഗാണ്‌ പാർലമെന്‍റിൽ അവതരിപ്പിച്ചത്‌. 2020 ഓഗസ്റ്റിലെ വിമാനാപകടത്തെത്തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന്‌ ലോക്സഭയിലുയർന്ന ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വിദഗ്‌ധ കമ്മറ്റിയെ രൂപീകരിച്ചു

വിമാനത്താവളത്തിൽ അധിക സുരക്ഷാ നടപടികൾ നിർദ്ദേശിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌. നിലവിൽ 150 മീറ്ററിന് പകരം 280 മീറ്റർ റൺവേ സ്ട്രിപ്പ് നൽകാനുള്ള സാധ്യതകൾ അന്വേഷിക്കുന്നതടക്കം വിവിധ നടപടികൾ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു. വിമാനത്തിലെ പേലോഡ് നിയന്ത്രണങ്ങൾ കുറയ്ക്കുന്നതിന് റൺ‌വേയുടെ രണ്ട് അറ്റത്തും റൺ‌വേ-എൻഡ് സുരക്ഷാ ഏരിയ നിർമിക്കാനും പദ്ധതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2020 ഓഗസ്റ്റ്‌ ഏഴിനാണ്‌ കനത്തെ മഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിന് ശ്രമിക്കവേയാണ് ദുബൈയില്‍ നിന്ന് വന്ദേ ഭാരത്​ മിഷ​ന്‍റെ ഭാഗമായി എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പെട്ടത്​. അപകടത്തിൽ പൈലറ്റും സഹ പൈലറ്റുമടക്കം 19 പേർ മരിച്ചിരുന്നു.

also read:മഹാരാഷ്ട്രയിലെ തലായ് ഗ്രാമത്തില്‍ വന്‍ മണ്ണിടിച്ചിൽ; 400 ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

ABOUT THE AUTHOR

...view details