ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് 'ഇസഡ്' (Z) കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര സർക്കാർ. അദാനിയുടെ സുരക്ഷ ഭീഷണി സംബന്ധിച്ച് കേന്ദ്ര സുരക്ഷ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പേയ്‌മെന്‍റ് അടിസ്ഥാനത്തിലായിരിക്കും സുരക്ഷ നൽകുകയെന്നും ഇതിന് പ്രതിമാസം ഏകദേശം 15-20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഗൗതം അദാനിക്ക് കേന്ദ്രസർക്കാരിന്‍റെ 'ഇസഡ്' കാറ്റഗറി സുരക്ഷ, മാസം 20 ലക്ഷം ചെലവ്
അദാനിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന കേന്ദ്ര സുരക്ഷ ഏജൻസികളുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ അനുവദിച്ചത്.
സുരക്ഷാ ഭീക്ഷണി; ഗൗതം അദാനിക്ക് 'ഇസഡ്' കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര സർക്കാർ
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്‍റെ (സിആർപിഎഫ്) വിഐപി സെക്യൂരിറ്റി വിഭാഗത്തോട് ഡ്യൂട്ടി ആരംഭിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 2013ൽ റിലയൻസ് ഇൻഡ്രസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും ഇസഡ് പ്ലസ് (Z+) കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന്‍റെ ഭാര്യ നിത അംബാനിക്കും സിആർപിഎഫ് സുരക്ഷ അനുവദിച്ചിരുന്നു.