ന്യൂഡൽഹി: കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തുത്തണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച് മന്ത്രാലയം വിശദമായ കത്തയച്ചു.
നിലവിലുള്ള പകർച്ചവ്യാധി നിയന്ത്രണ നിയമം കർശനമായി നടപ്പാക്കണമെന്ന നിർദേശത്തിന് പുറമേയാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കി.
Read more:ഡോക്‌ടർമാർക്കെതിരായ അക്രമം: രാജ്യവ്യാപക പ്രതിഷേധവുമായി ഡോക്ടർമാർ