കേരളം

kerala

By

Published : Aug 22, 2021, 5:27 PM IST

ETV Bharat / bharat

ധരംശാലയില്‍ അത്യാധുനിക ട്രെയിനിങ് സെന്‍റർ നിർമിക്കാമെന്ന് അനുരാഗ് ഠാക്കൂര്‍

ധരംശാലയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഹിമാചലില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗം കൂടിയായ കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.

Dharamsala  Sports Minister Anurag Thakur  Sports Minister  Anurag Thakur  കേന്ദ്ര കായിക മന്ത്രി  അനുരാഗ് താക്കൂര്‍  ധരംശാല
ധരംശാലയില്‍ അത്യാധുനിക സ്പോർട്‌സ് ട്രെയിനിങ് സെന്‍റർ നിർമ്മിക്കാന്‍ തയ്യാറെന്ന് അനുരാഗ് താക്കൂര്‍

ധരംശാല: ഹിമാചൽപ്രദേശ് സർക്കാർ ഭൂമി അനുവദിക്കുകയാണെങ്കില്‍ ധരംശാലയ്ക്ക് സമീപം അത്യാധുനിക സ്പോർട്‌സ് ട്രെയിനിങ് സെന്‍റർ നിർമിക്കാൻ കേന്ദ്ര സർക്കാർ ഒരുക്കമാണെന്ന് കായിക മന്ത്രി അനുരാഗ് താക്കൂർ. ധരംശാലയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഹിമാചലില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗം കൂടിയായ കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്തെ ഓരോ ജില്ലയേയും ലോക നിലവാരത്തില്‍ സ്പോര്‍ട്‌സ് ഹബ്ബാക്കിമാറ്റുന്നതിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. സമീപഭാവിയിൽ കൂടുതൽ കായിക മത്സരങ്ങള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

also read: സ്വവര്‍ഗ ദമ്പതികളായ ഓസീസ് ക്രിക്കറ്റ് താരത്തിനും പങ്കാളിക്കും കുഞ്ഞ് പിറന്നു

ഇന്ത്യയിലെ മികച്ച കായിക താരങ്ങള്‍ക്ക് വിദേശത്തുള്‍പ്പെടെ പരിശീലന സൗകര്യങ്ങളൊരുക്കി രാജ്യത്തെ കായിക നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താൻ നരേന്ദ്ര മോദി സർക്കാർ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് താക്കൂർ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details