ന്യൂഡൽഹി :രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധന. മഹാരാഷ്ട്രയിലെ താനെയില്‍ പെട്രോൾ വില ലിറ്ററിന് 100 രൂപകടന്നു. പെട്രോൾ ലിറ്ററിന് 100.06 രൂപയും ഡീസൽ ലിറ്ററിന് 91.99 രൂപയുമാണ് വില. അതേസമയം മുംബൈയിൽ പെട്രോളിന് 99.94 രൂപയായപ്പോള്‍ ഡീസൽ നിരക്ക് 91.87 രൂപയിലെത്തി. പൊതുമേഖല എണ്ണക്കമ്പനികളുടെ വിജ്ഞാപന പ്രകാരം വ്യാഴാഴ്‌ച പെട്രോൾ വില ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയും വർധിച്ചു. രാജ്യമെമ്പാടുമുള്ള പെട്രോൾ, ഡീസൽ വിലയുടെ എക്കാലത്തെയും ഉയർന്ന നിരക്കാണിത്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിരവധി നഗരങ്ങളിൽ ഇതിനകം പെട്രോൾ വില 100 കടന്നിരുന്നു.
താനെയിൽ 100 കടന്ന് പെട്രോള്‍ വില ; മുംബൈയിൽ 99.94
ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 93.84 ഉം ഡീസലിന് 84.61 ഉം രൂപയാണ്.
Also Read:ലക്ഷദ്വീപ് സംഭവം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി
മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് കൂലി മുതലായ പ്രാദേശിക നികുതികൾ അനുസരിച്ച് ഇന്ധന വില വിവിധ സംസ്ഥാനങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കും. രാജ്യത്ത് പെട്രോളിന് ഏറ്റവും കൂടുതൽ മൂല്യവർധിത നികുതി ഈടാക്കുന്നത് രാജസ്ഥാനാണ്. തൊട്ടുപിന്നില്‍ മധ്യപ്രദേശും മഹാരാഷ്ട്രയുമുണ്ട്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 93.84 ഉം ഡീസലിന് 84.61 ഉം രൂപയാണ്. അതേസമയം രാജസ്ഥാനിലെ ശ്രീ ഗംഗനഗർ ജില്ലയിൽ യഥാക്രമം ലിറ്ററിന് 104.67 ഉം 97.49 ഉം രൂപയുമായി. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ പൊതുമേഖല എണ്ണക്കമ്പനികള്‍ നിരക്കുവര്‍ധനയ്ക്ക് 18 ദിവസത്തെ ഇടവേള നല്‍കിയിരുന്നു. എന്നാല്‍ ഫലം വന്നതിന് ശേഷമുള്ള 14-ാമത്തെ വില വര്‍ധനയാണിത്. ഇക്കാലയളവില്‍ പെട്രോൾ വില ലിറ്ററിന് 3.28 രൂപയും ഡീസലിന് 3.88 രൂപയും കൂടി.