ന്യൂഡൽഹി:സിബിഎസ്‌സി പ്ലസ് ടു പരീക്ഷ ഫലം ഇന്നറിയാം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്‌സി അറിയിച്ചു. പരീക്ഷ ബോർഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ 'cbseresults.nic.in', 'digilocker.gov.in', 'DigiLocker ആപ്പ്' എന്നിവയിൽ ഫലങ്ങൾ ലഭ്യമാണ്. രാജ്യത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണത്തെ പരീക്ഷ റദ്ദാക്കിയിരുന്നു.
അതിനാൽ വിദ്യാർഥികളുടെ 10, 11 ക്ലാസുകളിലെ മാർക്കും പ്രീബോർഡ് ഫലവും ചേർത്താണ് സിബിഎസ്‌സി പ്ലസ് ടു ഫലം പ്രഖ്യാപിക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. പരീക്ഷ നടത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ച നടത്തിയിരുന്നു.