ന്യൂഡൽഹി:2010-14 കാലയളവിലെ വിദേശ പണമിടപാട് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്‍റെ മകനുമായ കാർത്തി ചിദംബരത്തിന്‍റെ വിവിധ സ്ഥലങ്ങളിലെ വസതികളിലും ഓഫിസുകളിലും സിബിഐ റെയ്‌ഡ്.
കാർത്തി ചിദംബരത്തിന്‍റെ വസതികളിലും ഓഫിസുകളിലും സിബിഐ റെയ്‌ഡ്
കാർത്തി ചിദംബരത്തിന്‍റെ 2010-14 കാലയളവിലെ വിദേശ പണമിടപാട് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന
കാർത്തി ചിദംബരത്തിന്‍റെ വസതികളിലും ഓഫിസുകളിലും സിബിഐ റെയ്‌ഡ്
ഡൽഹി, മുംബൈ, ചെന്നൈ, തമിഴ്‌നാട്ടിലെ ശിവഗംഗ, കർണാടക, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിലെ ചിദംബരത്തിന്‍റെ ഒന്നിലധികം വസതികളിലാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പരിശോധന നടക്കുന്നത്. ഇതു സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ വരുംമണിക്കൂറുകളിൽ ലഭ്യമായേക്കും.