കേരളം

kerala

ETV Bharat / bharat

ആർജെഡി നേതാക്കളുടെ വീടുകളിൽ സിബിഐ റെയ്‌ഡ് - ശക്തി സിംഗ് യാദവ് ട്വീറ്റ്

ബിഹാറിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് ആർജെഡി നേതാക്കളുടെ വീട്ടിൽ സിബിഐ റെയ്‌ഡ് നടന്നത്. ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതികാരം ചെയ്യുന്നെന്നാണ് നേതാക്കളുടെ ആരോപണം.

CBI  സിബിഐ റെയ്‌ഡ്  ബിഹാറിൽ വിശ്വാസ വോട്ടെടുപ്പ്  CBI searches at premises of RJD leaders  RJD leaders  ആർജെഡി നേതാക്കളുടെ വീടുകളിൽ സിബിഐ റെയ്‌ഡ്  ശക്തി പരീക്ഷ  റെയിൽവേയിലെ ഭൂമി കുംഭകോണം  ശക്തി സിംഗ് യാദവ് ട്വീറ്റ്  ആർജെഡി മുതിർന്ന നേതാക്കളുടെ വീട്ടിൽ റെയ്‌ഡ്
ആർജെഡി നേതാക്കളുടെ വീടുകളിൽ സിബിഐ റെയ്‌ഡ്

By

Published : Aug 24, 2022, 3:44 PM IST

ന്യൂഡൽഹി/പട്‌ന:ബിഹാറിൽ ആർജെഡി നേതാക്കളുടെ വീടുകളിൽ സിബിഐ റെയ്‌ഡ്. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ നിർമാണത്തിലിരിക്കുന്ന മാൾ ഉൾപ്പെടെ 25 സ്ഥലങ്ങളിലാണ് റെയ്‌ഡ്. എംഎൽസി സുനിൽ സിങ്, രാജ്യസഭ എംപിമാരായ അഷ്‌ഫാഖ് കരീം, ഫയാസ് അഹമ്മദ്, മുൻ എംഎൽസി സുബോധ് റായ് എന്നിവരുൾപ്പെടെ ആർജെഡിയുടെ നിരവധി മുതിർന്ന നേതാക്കളുടെ വീടുകളിലാണ് ഇന്ന്(24.08.2022) രാവിലെ സിബിഐ എത്തി റെയ്‌ഡ് ആരംഭിച്ചത്.

ഡൽഹി, ഗുരുഗ്രാം, പട്‌ന, മധുബാനി, കതിഹാർ തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്‌ഡ്. രാഷ്‌ട്രീയ ജനതാദളുമായി (ആർജെഡി) സഖ്യമുണ്ടാക്കാൻ ബിജെപിയുമായി വേർപിരിഞ്ഞ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നേരിടുന്ന ദിവസമാണ് സിബിഐ റെയ്‌ഡ് എന്നത് ശ്രദ്ധേയമാണ്.

റെയ്‌ഡ് ആസൂത്രിതമെന്ന് എംഎല്‍സി സുനില്‍ സിങ്: ഇത് 100 ശതമാനം ആസൂത്രിതമാണ്. ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെയാണ് ഇവർ പരിശോധന നടത്തുന്നതെന്ന് എംഎല്‍സി സുനില്‍ സിങ് പറഞ്ഞു. സിബിഐക്ക് അനധികൃതമായി ഞങ്ങളുടെ വീട്ടിൽ നിന്ന് ഒന്നും കണ്ടെത്താനാവില്ലെന്നും ഏജൻസിക്കെതിരെ മാനനഷ്‌ടത്തിന് കേസ് കൊടുക്കുമെന്നും സുനില്‍ സിങിന്‍റെ ഭാര്യ പറഞ്ഞു.

ആർജെഡി വക്താവ് ശക്തി സിങ് യാദവിന്‍റെ ട്വീറ്റ്:ഞാൻ ആശ്ചര്യപ്പെടുന്നില്ല. കഴിഞ്ഞ രാത്രിയിൽ ബിഹാറിൽ ഇഡി, സിബിഐ റെയ്‌ഡ് ആസൂത്രണം ചെയ്യുന്നതിനെ കുറിച്ച് ഞാൻ ട്വീറ്റ് ചെയ്‌തിരുന്നതായി ആർജെഡി വക്താവ് ശക്തി സിങ് യാദവ് പറഞ്ഞു. ഇതിന് പിന്നാലെയാണ് റെയ്‌ഡ്.

ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതായി ആരോപണം:ഇ.ഡിയോ സിബിഐയോ ആകട്ടെ, ഇത്തരം റെയ്‌ഡുകളെല്ലാം ബിജെപിക്ക് നേട്ടമുണ്ടാക്കാനാണ് നടത്തുന്നതെന്ന് ആർജെഡി രാജ്യസഭ എംപി മനോജ് ഝാ ആരോപിച്ചു.

കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരി:ഹിറ്റ്‌ലറോ മുസ്സോളിനിയോ അധികാരത്തിൽ എക്കാലവും നിലനിന്നിട്ടില്ലെന്ന് ഈ ഏജൻസികളുടെ ഉദ്യോഗസ്ഥർ ഓർക്കണമെന്ന് കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരി പറഞ്ഞു.

'ശക്തി പരീക്ഷ': ജെഡിയു മുഖ്യ വക്താവും എംഎൽസിയുമായ നീരജ് കുമാർ റെയ്‌ഡുകളെ വിശേഷിപ്പിച്ചത് 'ശക്തി പരീക്ഷ' എന്നാണ്. കേന്ദ്ര സർക്കാർ സിബിഐയും ഇഡിയും മുഖേന നടത്തുന്ന 'ശക്തി പരീക്ഷ' എന്ന അപകടകരമായ ഗെയിമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

റെയിൽവേയിലെ ഭൂമി കുംഭകോണം: റെയിൽവേയിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് 2021 സെപ്‌റ്റംബർ 23 ന് കേന്ദ്ര ഏജൻസി കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. റെയിൽവേ ജോലിക്കായി ഭൂമി കോഴയായി നൽകി എന്നാണ് കേസ്. മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ്, ഭാര്യ റാബ്‌റി ദേവി, രണ്ട് പെൺമക്കൾ, മറ്റ് 12 പേർ എന്നിവർക്കെതിരെയാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. വ്യാജരേഖകൾ ചമച്ച് പരസ്യമോ ​​പൊതു അറിയിപ്പോ നൽകാതെ റെയിൽവേയിൽ ആളുകളെ നിയമിച്ചതെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ഭൂമി കൈമാറ്റങ്ങൾ നടന്നെന്നാണ് ആരോപണം. പട്‌നയിൽ 1.05 ലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള ഭൂമി ഇത്തരത്തിൽ ലാലു പ്രസാദിന്‍റെ കുടുംബാംഗങ്ങൾ സ്വന്തമാക്കിയെന്നാണ് ഏജൻസിയുടെ ആരോപണം.

243 അംഗ നിയമസഭയിൽ 164 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ജെഡിയു-ആർജെഡി സഖ്യം അവകാശപ്പെടുന്നത്. ജാതി സെൻസസ്, ജനസംഖ്യ നിയന്ത്രണം, അഗ്നിപഥിന്‍റെ പ്രതിരോധ റിക്രൂട്ട്‌മെന്‍റ്‌ സ്‌കീം എന്നിവയെച്ചൊല്ലി ജെഡിയുവും ബി ജെ പിയും തമ്മിൽ ആഴ്‌ചകൾ നീണ്ട തർക്കത്തിന് ശേഷം ഓഗസ്റ്റ് 9നാണ് ജെഡിയു ബിജെപിയുമായുള്ള സഖ്യം വിച്ഛേദിച്ചത്.

ABOUT THE AUTHOR

...view details