കേരളം

kerala

By

Published : Sep 5, 2022, 10:51 PM IST

ETV Bharat / bharat

ലീഗല്‍ അഡ്‌വൈസര്‍ ഉദ്യോഗസ്ഥന്‍റെ മരണം, മനീഷ് സിസോദിയയുടെ ആരോപണങ്ങള്‍ തള്ളി സിബിഐ

സെപ്റ്റംബര്‍ ഒന്നിനാണ് സിബിഐ ലീഗല്‍ അഡ്‌വൈസറായ ജിതേന്ദ്ര കുമാറിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിബിഐയുടെ സമ്മര്‍ദം മൂലമാണ് ജിതേന്ദ്ര കുമാര്‍ ആത്മഹത്യ ചെയ്‌തതെന്നായിരുന്നു ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ ആരോപണം

CBI refutes claim by Sisodia that dead officer  മനീഷ് സിസോദിയ  സിബിഐ  ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയ  ഡല്‍ഹി മദ്യനയ അഴിമത് കേസ്  ഡല്‍ഹി ഉപമുഖ്യമന്ത്രി
ലീഗല്‍ അഡ്‌വൈസര്‍ ഉദ്യോഗസ്ഥന്‍റെ മരണം, മനീഷ് സിസോദിയയുടെ ആരോപണങ്ങള്‍ തള്ളി സിബിഐ

ന്യൂഡല്‍ഹി: മദ്യനയ അഴിമതികേസില്‍ അന്വേഷണം നേരിടുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയയുടെ ആരോപണങ്ങള്‍ തള്ളി സിബിഐ രംഗത്ത്. സിബിഐയിലെ ലീഗൽ അഡൈ്വസറായ ജിതേന്ദ്രകുമാർ ആത്മഹത്യ ചെയ്‌തത് സമ്മര്‍ദം മൂലമെന്നായിരുന്നു സിസോദിയയുടെ വാദം. വ്യാജവാര്‍ത്തകളാണ് വിഷയത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി പ്രചരിപ്പിക്കുന്നതെന്ന് സിബിഐ പറഞ്ഞു.

സിസോദിയയുടെ വികൃതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്‌താവനയെ സിബിഐ ശക്തമായി നിഷേധിക്കുന്നു. അന്തരിച്ച ജിതേന്ദ്ര കുമാറിന് ഈ കേസിന്റെ അന്വേഷണവുമായി ഒരു തരത്തിലും ബന്ധമില്ലന്നും സിബിഐ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. ഡല്‍ഹി മദ്യനയ കേസില്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന അന്വേഷണങ്ങള്‍ വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങളാണ് സിസോദിയ നടത്തുന്നതെന്നും സിബിഐ കുറ്റപ്പെടുത്തി.

സെപ്റ്റംബര്‍ ഒന്നിനാണ് സിബിഐ ലീഗല്‍ അഡ്‌വൈസറായ ജിതേന്ദ്ര കുമാറിനെ സൗത്ത് ഡൽഹിയിലെ ഹഡ്‌കോ പ്ലേസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്‍റെ ആത്മഹത്യ കുറിപ്പില്‍ ജിതേന്ദ്ര കുമാര്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നാണ് ഇന്‍ക്വിസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details