കേരളം

kerala

ETV Bharat / bharat

മനീഷ് സിസോദിയയുടെ വീട് ഉള്‍പ്പെടെ 21 ഇടങ്ങളിൽ സിബിഐ റെയ്ഡ് - CBI Raids

മദ്യനയത്തിലെ ക്രമക്കേട് വിഷയവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

CBI raids residence of Delhi Deputy CM Manish Sisodia  ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ ഇഡി റെയ്‌ഡ്  എക്‌സൈസ് പോളിസി ക്രമക്കേട്  CBI raids residence of Delhi Deputy CM Manish Sisodia  Delhi Deputy CM Manish Sisodia  CBI raids
ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ സിബിഐ റെയ്‌ഡ്

By

Published : Aug 19, 2022, 10:56 AM IST

ന്യൂഡല്‍ഹി:ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് ഉള്‍പ്പെടെ 21 ഇടങ്ങളില്‍ സിബിഐ റെയ്ഡ്. മദ്യനയത്തിലെ ക്രമക്കേട് വിഷയവുമായി ബന്ധപ്പെട്ടാണ് നടപടി. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളെയും തള്ളിയ സിസോദിയ അന്വേഷണവുമായി സഹകരിക്കുമെന്ന് ട്വീറ്റ് ചെയ്തു.

ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടിയാണ് ഡല്‍ഹി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. എന്നാല്‍, എന്ത് നല്ലകാര്യം ചെയ്താലും ഇതാണ് അവസ്ഥയെന്ന് മനീഷ് സിസോദിയ പ്രതികരിച്ചു. രാജ്യത്തെ സേവിക്കുന്നവരെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പരിഹാസ രൂപേണ പ്രതികരിച്ചു. നേരത്തെ പാർട്ടിയിലെ മറ്റ് നേതാക്കൾക്ക് നേരെയും റെയ്ഡ് നടന്നിട്ടുണ്ടെന്നും പക്ഷെ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

സ്വകാര്യ കമ്പനികളെ മദ്യവിൽപ്പനക്ക് അനുദിച്ചുകൊണ്ടുള്ള ഡൽഹി സർക്കാറിന്‍റെ പുതിയ മദ്യനയം വൻവിവാദങ്ങൾക്ക് വഴി വച്ചിരുന്നു. തുടർന്ന് പുതിയ മദ്യനയം പിൻവലിക്കാനും ആറുമാസത്തേക്ക് പഴയ മദ്യനയം തുടരാനും ഡൽഹി സർക്കാർ തീരുമാനം എടുത്തിരുന്നു.

ABOUT THE AUTHOR

...view details