മുംബൈ : അധോലോക കുറ്റവാളി ഛോട്ടാ രാജന്‍റെ ജാമ്യാപേക്ഷയെ ബോംബെ ഹൈക്കോടതിയിൽ എതിർത്ത് സിബിഐ. രാജ്യത്തെ നിയമവ്യവസ്ഥയോട് ഈ അധോലോക ഗുണ്ടാനേതാവിന് ബഹുമാനമില്ലെന്നായിരുന്നു സിബിഐ ആരോപണം.
ജസ്റ്റിസ് അനുജ പ്രഭുദേശായി അധ്യക്ഷയായ ബെഞ്ചിലാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാർദീപ് ഘരത് ഇക്കാര്യം വ്യക്തമാക്കിയത്. രാജനെതിരെ നിരവധി കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇയാൾക്ക് ജാമ്യം നൽകുന്നത് 'സെഡ് പ്ലസ് കാറ്റഗറി' (Z plus security) സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും ഘരത് കോടതിയെ ബോധിപ്പിച്ചു.
2015 നവംബറിൽ രാജൻ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ഇന്ത്യയിൽ നിന്ന് വ്യാജ പേരുകളും പാസ്‌പോർട്ടുകളും ഉപയോഗിച്ച് പല രാജ്യങ്ങളിലേക്ക് യാത്ര ചെയ്‌തിരുന്നു.
തുടർന്ന് 2015ൽ ഇന്തോനേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രാജൻ ന്യൂഡൽഹിയിലെ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു.