ന്യൂഡല്‍ഹി: ഐആര്‍സിടിസി തട്ടിപ്പു കേസില്‍ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സിബിഐ, ഡല്‍ഹി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സംഭവത്തെ തുടര്‍ന്ന് തേജസ്വി യാദവിന് പ്രത്യേക ജഡ്‌ജി ഗീതാഞ്‌ജലി ഗോയൽ നോട്ടിസ് അയച്ചിട്ടുണ്ട്. ഐആർസിടിസി കേസിലും സിബിഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും വിശദീകരണം തേടിയാണ് തേജസ്വി യാദവിന് കോടതിയുടെ നോട്ടിസ്.
തേജസ്വി യാദവിന്‍റെ കുരുക്ക് മുറുക്കി സിബിഐ; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, പിന്നാലെ യാദവിന് കോടതിയുടെ നോട്ടിസ് - ബിഹാർ ഉപമുഖ്യമന്ത്രി
ഐആര്‍സിടിസി തട്ടിപ്പു കേസില്‍ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സിബിഐ കോടതിയെ സമീപിച്ചത്. വാര്‍ത്താസമ്മേളനത്തിനിടെ തേജസ്വി യാദവ് സിബിഐ ഉദ്യാഗസ്ഥരെ ഭീഷണിപ്പെടുത്തി എന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു

അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തേജസ്വി യാദവിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഇന്ന് (17.09.2022) ഡൽഹി കോടതിയെ സമീപിച്ചിരുന്നു. ഒരു വാര്‍ത്താസമ്മേളനത്തിനിടെ യാദവ് പ്രകോപനപരവും ഭീഷണിപ്പെടുത്തുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നും ഇത് ഒരു ഭീഷണിയായി കണക്കാക്കാമെന്നും അതിനാൽ കേസിന്‍റെ ഫലത്തെ സ്വാധീനിക്കുമെന്നും സിബിഐ കോടതിയിൽ പറഞ്ഞു. തുടര്‍ന്നാണ് കോടതിയുടെ നടപടി.
ഓഗസ്റ്റ് 28ന് പട്‌നയിലാണ് സിബിഐ പരാമർശിക്കുന്ന വാർത്താസമ്മേളനം യാദവ് നടത്തിയത്. 'സിബിഐ ഉദ്യോഗസ്ഥർക്ക് അമ്മയും മക്കളും ഇല്ലേ? അവർക്കൊരു കുടുംബമില്ലേ? അവർ എന്നും സിബിഐ ഉദ്യോഗസ്ഥരായി തുടരുമോ? അവർ വിരമിക്കില്ലേ? ഈ പാർട്ടി മാത്രം അധികാരത്തിൽ തുടരുമോ? നിങ്ങൾക്ക് എന്ത് സന്ദേശമാണ് അയക്കേണ്ടത്? ഭരണഘടന സ്ഥാപനത്തിന്‍റെ കടമ നിങ്ങൾ സത്യസന്ധമായി നിർവഹിക്കണം', എന്നെല്ലാമായിരുന്നു തേജസ്വി യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.