അമരാവതി:സംക്രാന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ കാളയോട്ടം നടത്തി. ചിറ്റൂർ ജില്ലയിലെ കൊട്ട ഷനംബട്‌ല ഗ്രാമത്തില്‍ നടന്ന പരിപാടിയിൽ അയൽ ഗ്രാമങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു.
കാളകളുടെ കൊമ്പുകൾ മരം കൊണ്ടുള്ള പ്ലേറ്റുകൾ കൊണ്ട് മാലയിട്ട് അലങ്കരിക്കും. അതില്‍ ഇഷ്‌ട ദൈവങ്ങളുടേയും സിനിമ താരങ്ങളുടേയും ചിത്രങ്ങളുണ്ടാകും. ഈ ചിത്രങ്ങളും തലയിലേറ്റി കാളകൾ ഗ്രാമത്തിലൂടെ ഓടും. ഓടുന്നതിനിടെ കാളകളെ കീഴ്‌പ്പെടുത്താൻ ഗ്രാമത്തിലെ ചെറുപ്പക്കാർ ശ്രമിക്കും.