കേരളം

kerala

ETV Bharat / bharat

ദീപ് സിദ്ധുവിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു - ചെങ്കോട്ടയിൽ നിശാന്ത് സാഹിബ്

കാർഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തിയ ട്രാക്‌ടർ റാലിയെ തുടർന്ന് തലസ്ഥാനത്ത് നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.

Delhi Police Deep Sidhu Award  Cash reward announced for information  Republic Day violence in Delhi  arrest of actors Deep Sidhu news  കാർഷിക പ്രതിഷേധം  റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധം  ദീപ് സിന്ധു  ഡൽഹി പൊലീസ്  ഡൽഹിയിലെ അക്രമം  ചെങ്കോട്ടയിൽ നിശാന്ത് സാഹിബ്  നിശാന്ത് സാഹിബ് കൊടി
ദീപ് സിന്ധുവിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു

By

Published : Feb 3, 2021, 12:52 PM IST

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നിശാന്ത് സാഹിബ് കൊടി ഉയർത്തിയ ദീപ് സിദ്ധുവിനെയും മൂന്ന് പേരെയും കുറിച്ചുള്ള വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചു. ഭൂട്ടാ സിങ്, സുഖ്ദേവ് സിങ് അടക്കം നാല് പേരെ കുറിച്ച് വിവരം നല്‍കുന്നവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തിയ ട്രാക്‌ടർ റാലിയെ തുടർന്ന് തലസ്ഥാനത്ത് നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.

കൂടുതൽ വായിക്കാൻ: സഭ നിർത്തിവച്ച് കാർഷിക പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ നോട്ടീസ്

അതേ സമയം ഇന്ന് സഭാ നടപടികൾ നിർത്തിവച്ച് കാർഷിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം എംപി എളമരം കരീം, കോൺഗ്രസ് എംപി ദീപേന്ദ്ര ഹൂഡ എന്നിവർ രാജ്യസഭയിൽ നോട്ടീസ് നൽകി. ചട്ടം 267 അനുസരിച്ചാണ്‌ നോട്ടീസ്‌ സമർപ്പിച്ചത്. റിപ്പബ്ലിക് ദിന ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 84 പേരെ അറസ്റ്റ് ചെയ്‌തതായും 38 എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസും ക്രൈംബ്രാഞ്ചും ഫോറൻസിക് സംഘവും ചെങ്കോട്ട സന്ദർശിച്ചിരുന്നു.

ABOUT THE AUTHOR

...view details