കേരളം

kerala

ETV Bharat / bharat

റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരണം ; സൽമാൻ ഖാന്‍റെ അപരൻ അസം അൻസാരിക്കെതിരെ കേസ് - instagram reels

ലഖ്‌നൗവിലെ ദലിഗഞ്ചിലെ റെയിൽവേ പാലത്തിന്‍റെ ട്രാക്കിലായിരുന്നു ഷർട്ടിടാതെ പുകവലിച്ചുകൊണ്ട് സല്‍മാന്‍ ഖാന്‍റെ ഡ്യൂപ്പായി അറിയപ്പെടുന്ന അസം അൻസാരി റീൽസ് ചിത്രീകരിച്ചത്.

Salman Khans doppelganger Azam Ansari  Azam Ansari instagram  Azam Ansari case for making video on railway track  സൽമാൻ ഖാന്‍റെ അപരൻ അസം അൻസാരിക്കെതിരെ കേസ്  റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരിച്ച് യൂട്യൂബർ  സല്‍മാന്‍ ഖാന്‍റെ ഡ്യൂപ്പ് അസം അൻസാരി  റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്  ആർപിഎഫ്  ബോളിവുഡ് സൂപ്പർ താരം സൽമാൻഖാന്‍റെ അപരൻ  അസം അൻസാരി  ഇൻസ്റ്റഗ്രാം റീൽസ്  instagram reels
റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരണം ; സൽമാൻ ഖാന്‍റെ അപരൻ അസം അൻസാരിക്കെതിരെ കേസ്

By

Published : Aug 24, 2022, 5:48 PM IST

ലഖ്‌നൗ: റെയിൽവേ മേൽപ്പാലത്തിൽ അപകടകരമായ രീതിയിൽ ഇൻസ്റ്റഗ്രാം റീൽസ് ചെയ്‌ത ബോളിവുഡ് സൂപ്പർ താരം സൽമാൻഖാന്‍റെ അപരൻ എന്നറിയപ്പെടുന്ന അസം അൻസാരിക്കെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) കേസെടുത്തു. റെയിൽവേ നിയമത്തിലെ 147, 145, 167 വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ആർപിഎഫ് ലഖ്‌നൗ ഇൻസ്പെക്‌ടർ സുരേഷ് കുമാർ പറഞ്ഞു.

ലഖ്‌നൗവിലെ ദലിഗഞ്ചിലെ റെയിൽവേ പാലത്തിന്‍റെ ട്രാക്കിലായിരുന്നു അസം അൻസാരി ഇൻസ്റ്റഗ്രാം റീൽസിനായി വീഡിയോ ചെയ്‌തത്. സൽമാൻ ചിത്രമായ തേരേ നാമിലെ 'തേരേ നാം ഹംനേ കിയാ ഹേ' എന്ന ഗാനത്തിലാണ് ഇയാൾ റീൽസ് ചിത്രീകരിച്ചത്. റെയിൽവേ ട്രാക്കിലൂടെ ഷർട്ടിടാതെ നടന്നും, സിഗരറ്റ് വലിച്ചുകൊണ്ട് ട്രാക്കിൽ കിടന്നുമായിരുന്നു അൻസാരി റീൽസ് നിർമിച്ചത്.

ഇത് ആദ്യമായല്ല അസമിനെതിരെ റീൽസ് ചിത്രീകരിച്ചതിന്‍റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. നേരത്തെ ഘണ്ടാഘറിൽ ആളുകളെ കൂട്ടി റീൽസ് നിർമിച്ചതിനും സമാധാനാന്തരീക്ഷം തകർത്തതിനും താക്കൂർഗഞ്ച് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ ഡ്യൂപ്പായാണ് അസം അന്‍സാരി സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. സൽമാൻ ഖാന്‍റെ കടുത്ത ആരാധകനായ ഇയാൾക്ക് ഇൻസ്റ്റഗ്രാമിൽ ധാരാളം ആരാധകരുണ്ട്. സല്‍മാന്‍ ഖാന്‍റെ ഗാനങ്ങളും നടനെ അനുകരിച്ചുള്ള ദൃശ്യങ്ങളുമാണ് ഇയാളുടെ മിക്ക വീഡിയോകളിലുമുള്ളത്.

For All Latest Updates

ABOUT THE AUTHOR

...view details