മുംബൈ: പ്രതിഷേധ പരിപാടിക്കിടെ മഹാരാഷ്ട്ര ആരോഗ്യമന്ത്രിയും എൻസിപി നേതാവുമായ രാജേഷ് ടോപ്പെക്കെതിരെ (Maharashtra Health Minister Rajesh Tope) അപകീര്‍ത്തികരമായ പരാമര്‍ശം (derogatory language against tope) നടത്തിയതിന് ബിജെപി എംഎല്‍എ ബാബൻറാവു ലോനിക്കറിനെതിരെ പൊലീസ് കേസെടുത്തു (case against bjp mla). ജല്‍ന കലക്ടറേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയിലാണ് സംഭവം.
ജില്ല ആസൂത്രണ കമ്മിറ്റി വികസന ഫണ്ട് വിതരണത്തില്‍ ക്രമക്കേടുണ്ടെന്നും തന്റെ നിയോജക മണ്ഡലമായ പർത്തൂരിലെ പ്രളയബാധിതരായ കർഷകർക്കുള്ള നഷ്ടപരിഹാരം അനുവദിച്ചിട്ടില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. രാജേഷ് ടോപ്പെക്കാണ് ജല്‍ന ജില്ലയുടെ ചുമതല. മോശം ഭാഷയില്‍ ലോനിക്കര്‍ ടോപ്പെയെ അവഹേളിച്ചതിലാണ് നടപടി.