മുംബൈ: മഹാരാഷ്‌ട്രയിലെ നന്ദൂർബർ ജില്ലയിൽ യാത്രക്കിടെ നിയന്ത്രണം വിട്ട കാർ മലയിടുക്കിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. ജൂലൈ 18ന് വൈകുന്നേരം ജില്ലയിലെ ധഡ്‌ഗാവോണിനടുത്താണ് സംഭവം. ജില്ലയിലെ ഹിൽസ്റ്റേഷനായ ടോറൻമാലിൽ നിന്ന് സിന്ധിമൽ ഗ്രാമത്തിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറുകയും താഴേക്ക് മറിയുകയുമായിരുന്നു.
കാർ മലയിടുക്കിലേക്ക് മറിഞ്ഞ് എട്ട് പേർക്ക് ദാരുണാന്ത്യം - കാറപകടം
മഹാരാഷ്ട്രയിലെ ഹിൽസ്റ്റേഷനായ ടോറൻമാൽ വഴി യാത്ര ചെയ്യുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് താഴേയ്‌ക്ക് മറിയുകയുമായിരുന്നു.
മഹാരാഷ്‌ട്രയിൽ കാർ മലയിടുക്കിലേക്ക് മറിഞ്ഞ് എട്ട് പേർക്ക് ദാരുണാന്ത്യം
വാഹനത്തിലുണ്ടായിരുന്ന ചിലർ പുറത്തേക്ക് ചാടിയതിനെ തുടർന്ന് പരിക്കുകളോടെ രക്ഷപ്പെട്ടുവെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ അന്വേഷണം തുടരുന്നതായി മസാവാദ് സ്‌റ്റേഷൻ പൊലീസ് അറിയിച്ചു.
ALSO READ:ഒരു സെൽഫിക്ക് 100 രൂപ; സമയ നഷ്ടത്തിന് വിലയിട്ട് മധ്യപ്രദേശ് ടൂറിസം മന്ത്രി