കേരളം

kerala

ETV Bharat / bharat

പൂനെയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; അഞ്ച് പേർക്ക് പരിക്ക്

കാറിന്‍റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്‌ടമായതാണ് അപകടത്തിന് കാരണം

By

Published : May 22, 2023, 9:11 AM IST

Updated : May 22, 2023, 2:35 PM IST

car crashes into multiples vehicles in Pune  പൂനെയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം  മഹാരാഷ്‌ട്രയിലെ പൂനെയിൽ വാഹനാപകടം  കാറിന്‍റെ ബ്രേക്ക് തകരാറിലായി
പൂനെയിൽ നിയന്ത്രണം വിട്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം

പൂനെ:മഹാരാഷ്‌ട്രയിലെ പൂനെയിൽ ഒന്നിലധികം കാറുകൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കാറിന്‍റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്‌ടമായതാണ് അപകടത്തിന് കാരണം.

കോന്ധ്വയിലെ പാലസ് ഓർച്ചാർഡ് സൊസൈറ്റി എൻഐബിഎം-ഉന്ദ്രി റോഡിൽ വച്ചാണ് സംഭവം. അപകടത്തിൽ ആറ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

അണ്ടർപാസിൽ സഞ്ചരിക്കുന്ന കാർ വെള്ളക്കെട്ടില്‍ അകപ്പെട്ട് ഒരു മരണം:കനത്ത മഴയെ തുടര്‍ന്ന് കര്‍ണാടക തലസ്ഥാനമായബെംഗളൂരുവിൽ വെള്ളപ്പൊക്കം. വലിയ തോതിൽ നാശം വിതച്ച മഴയിൽ നിരവധി പോസ്‌റ്റുകളും മരങ്ങളും മറിഞ്ഞു വീണു. വെള്ളക്കെട്ട് രൂക്ഷമായതോടെ സംസ്ഥാന നിയമസഭ മന്ദിരത്തിന് സമീപത്തെ അണ്ടർപാസിൽ സഞ്ചരിക്കുന്ന കാർ വെള്ളക്കെട്ടില്‍ അകപ്പെട്ട് യുവതിക്ക് മരണം. ആന്ധ്ര സ്വദേശിനി ഭാനുരേഖയാണ് (22) മരിച്ചത്.

ഐടി ജീവനക്കാരിയാണ് ഭാനുരേഖ. ഞായറാഴ്‌ച കുടുംബവുമായി കാറിൽ സഞ്ചരിക്കവെ കാര്‍ പൂര്‍ണമായും വെള്ളത്തിൽ അകപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന ആളുകൾ രക്ഷിക്കാൻ ഓടിയെത്തി. ഈ ആളുകളുടെ സഹായത്തോടെ ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥർ, കാര്‍ ഡ്രൈവർ ഉള്‍പ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇവരെ സെന്‍റ് മാർത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ഭാനുരേഖയെ രക്ഷിക്കാൻ സാധിച്ചില്ല.

Also Read: ദമ്പതികൾക്ക് നേരെ അഞ്ചംഗ സംഘത്തിന്‍റെ ആക്രമണം; പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപം

അതിദാരുണമായ സംഭവമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ച യുവതിയുടെ അടുത്ത ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരവും ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് സൗജന്യ ചികിത്സയും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. 'ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽ പെട്ടത്. കുടുംബം കാർ വാടകയ്‌ക്ക് എടുത്തി ബെംഗളൂരു കാണാൻ വന്നപ്പോഴാണ് അപകടം സംഭവിച്ചത്.

ഇൻഫോസിസിലാണ് ഭാനുരേഖ ജോലി ചെയ്യുന്നത്. അണ്ടർപാസിലെ ബാരിക്കേഡ് മഴയെത്തുടർന്ന് താഴേക്ക് വീണതാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. എന്നാൽ ഡ്രൈവർ ഇക്കാര്യം അറിയാതെ അണ്ടർപാസ് കടക്കാൻ ശ്രമിച്ചതോടെയാണ് അപകടം സംഭവിച്ചതെന്ന് സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രണ്ട് കോടിയിലധികം രൂപ നഷ്‌ടപരിഹാരം നൽകാൻ നിർദേശം:വാഹനാപകടത്തിൽ മരിച്ച സർക്കാർ ജീവനക്കാരന്‍റെ കുടുംബത്തിന് രണ്ട് കോടിയോളം രൂപ നഷ്‌ടപരിഹാരം നൽകാൻ നിർദ്ദേശിച്ച് നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനോട് ട്രിബ്യൂണൽ ഉത്തരവ്. സർക്കാർ ജീവനക്കാരന്‍റെ കുടുംബാംഗങ്ങൾ നൽകിയ ഹർജി പരിഗണിച്ച ശേഷം മോട്ടോർ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണൽ പ്രിസൈഡിംഗ് ഓഫിസർ നഷ്‌ടപരിഹാരം നിർദേശിക്കുക. 2019 മെയ്‌ 31 ന് രോഹിണി സെക്‌ടറിൽ നടന്ന അപകടത്തിൽ മനീഷ് ഗൗതം (39) എന്നയാളാണ് മരണപ്പെട്ടത്.

Also Read: നിയമസഭ മന്ദിര രജത ജൂബിലി ആഘോഷം; ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഉദ്ഘാടനം ചെയ്യും

Last Updated : May 22, 2023, 2:35 PM IST

ABOUT THE AUTHOR

...view details