ഉമരിയ (മധ്യപ്രദേശ്): നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് അഞ്ച് മരണം (Five killed in car accident). മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ (Umariya district) പാലി റോഡിൽ ഇന്നലെ രാത്രിയാണ് സംഭവം (Car accident in Madhya Pradesh). ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഷഹ്‌ദോളിലെ മിനറൽ ഡിപ്പാർട്ട്‌മെന്‍റിലെ ഉദ്യോഗസ്ഥനായ ഇൻസ്പെക്‌ടർ പുഷ്പേന്ദ്ര ത്രിപാഠിയും കലക്‌ടറേറ്റ് ഓഫിസിലെ പബ്ലിക് സർവീസ് മാനേജരായ അവിനാഷ് ദുബെ ഷാഹിദും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു.
അമിത വേഗതയാണ് അപകടത്തിനിടയാക്കിയത്. അമിത വേഗതയിലെത്തിയ വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് മരിച്ചവരുടെ മൃതദേഹം വാഹനത്തിൽ നിന്ന് പുറത്തെടുത്തത്. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.
സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് അപകടത്തില്‍പ്പെട്ടു, അഞ്ച് മരണം: രാജസ്ഥാനിൽ ബസ് ടെമ്പോയിലിടിച്ച് അഞ്ച് പേർ മരിച്ചിരുന്നു. രാജസ്ഥാനിലെ ദൗസ ജില്ലയില്‍ മഹ്‌വ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദേശീയ പാതയില്‍ ഗാസിപൂരിനടുത്ത് 21 മഹ്‌വ-ഹിന്ദൗൺ റോഡിൽ വച്ച് ബസ് ടെമ്പോയിലിടിക്കുകയായിരുന്നു. മൂന്ന് കാൽനടയാത്രക്കാരും ടെമ്പോയിൽ യാത്ര ചെയ്‌തിരുന്ന രണ്ട് പേരുമാണ് മരിച്ചത്.