കേരളം

kerala

ETV Bharat / bharat

Car Accident: 'അപകടസമയത്ത് എയര്‍ബാഗ് തുറന്നില്ല'; മരിച്ചയാളുടെ കുടുംബത്തിന് 21 ലക്ഷം രൂപ നഷ്‌ടപരിഹാരം നിര്‍ദേശിച്ച് ഉപഭോക്തൃ കമ്മിഷൻ

കാര്‍ നിര്‍മാതാക്കളോട് 45 ദിവസത്തിനകം നഷ്‌ടപരിഹാരം കൈമാറാനും ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍ നിര്‍ദേശിച്ചു

By

Published : Jun 23, 2023, 7:59 PM IST

Car Accident due to manufacturing defect  Car Accident  consumer commission directs to pay compensation  consumer commission  compensation  manufacturing defect  Car Accident  അപകടസമയത്ത് എയര്‍ബാഗ് തുറന്നില്ല  മരിച്ചയാളുടെ കുടുംബത്തിന് 21 ലക്ഷം രൂപ  നഷ്‌ടപരിഹാരം നിര്‍ദേശിച്ച് ഉപഭോക്തൃ കമ്മിഷൻ  നഷ്‌ടപരിഹാരം  ഉപഭോക്തൃ കമ്മിഷൻ  കമ്മിഷൻ  കാര്‍  പഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍
'അപകടസമയത്ത് എയര്‍ബാഗ് തുറന്നില്ല'; മരിച്ചയാളുടെ കുടുംബത്തിന് 21 ലക്ഷം രൂപ നഷ്‌ടപരിഹാരം നിര്‍ദേശിച്ച് ഉപഭോക്തൃ കമ്മിഷൻ

ജോധ്‌പൂര്‍ (രാജസ്ഥാന്‍):കാറിലെ എയര്‍ബാഗിലുള്ള തകരാറ് മൂലം വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 21 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. കാറിലെ എയര്‍ബാഗിന്‍റെ നിർമാണ തകരാർ മൂലം 2012 ല്‍ വാഹനാപകടത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ട വീരേന്ദ്ര സിങിന്‍റെ കുടുംബത്തിന് 21 ലക്ഷം രൂപ നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ പ്രമുഖ കാർ നിർമാതാവിനോടാണ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടത്. അപകടസമയത്ത് സീറ്റ്ബെല്‍റ്റ് ധരിച്ചിട്ടും എയര്‍ബാഗ് തുറക്കാത്തതിനെ തുടര്‍ന്നാണ് അപകടത്തില്‍ ഡ്രൈവര്‍ മരിച്ചതെന്ന പരാതിയില്‍, ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ചെയര്‍മാന്‍ ദേവേന്ദ്ര കച്ച്‌വാഹ, അംഗങ്ങളായ നിർമൽ സിങ് മെഡത്‌വാൾ, ലിയാഖത്ത് അലി എന്നിവരുടേതാണ് നിര്‍ദേശം.

അപകടത്തിലെ വരുമാനനഷ്‌ടം ഇനത്തില്‍ 20 ലക്ഷം രൂപയും പരാതി ചെലവ്, മാനസിക പിരിമുറുക്കം എന്നിവയ്‌ക്ക് 50,000 രൂപ വീതവും 45 ദിവസത്തിനകം, മരിച്ചയാളുടെ കുടുംബത്തിന് കൈമാറണമെന്നും കമ്മിഷന്‍ കാര്‍ നിര്‍മാതാക്കളോട് അറിയിച്ചു. 2012 ഡിസംബര്‍ 27 നുണ്ടായ വാഹനാപകടത്തില്‍ ഭര്‍ത്താവ് വീരേന്ദ്ര സിങ് മരണപ്പെട്ടതോടെ ഭാര്യയും ജോധ്പൂർ സ്വദേശിയുമായ നീതു, അഭിഭാഷകൻ അനിൽ ഭണ്ഡാരി മുഖേനയാണ് പരാതി നൽകിയത്.

പരാതിയില്‍ പറയുന്നതിങ്ങനെ:തന്‍റെ ഭര്‍ത്താവ് 10 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കാർ വാങ്ങി. ഇതില്‍ എയര്‍ബാഗുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. അങ്ങനെയിരിക്കെ 2012 ഡിസംബർ 27 ന് തന്‍റെ ഭർത്താവ് സീറ്റ് ബെൽറ്റ് ധരിച്ച് മറ്റ് മൂന്നുപേർക്കൊപ്പം ജോധ്പൂരിൽ നിന്ന് പോകുമ്പോൾ കാർ റോഡരികിലെ ഇരുമ്പ് സൈൻബോർഡിൽ ഇടിച്ച് രണ്ടിലധികം തവണ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സീറ്റ് ബെൽറ്റ് ധരിച്ചിട്ടും അപകടസമയത്ത് കാറിന്‍റെ എയർബാഗുകൾ തുറക്കാത്തതാണ് ഭര്‍ത്താവിന്‍റെ മരണകാരണമെന്നും ഇവര്‍ പരാതിയില്‍ അറിയിച്ചു.

കോടതിയില്‍ ഏറ്റുമുട്ടി അഭിഭാഷകര്‍:സീറ്റ് ബെൽറ്റ് ധരിച്ചിട്ടും അപകടസമയത്ത് കാറിലെ എയർബാഗ് തുറക്കാത്തത് നിർമാണ തകരാറാണെന്നും എയർബാഗ് തുറന്നിരുന്നുവെങ്കില്‍ പരാതിക്കാരിയുടെ ഭർത്താവിന്‍റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും പരാതിക്കാരിക്കായി അഭിഭാഷകൻ അനിൽ ഭണ്ഡാരി വാദിച്ചു. സംഭവത്തില്‍ കാർ നിർമാതാക്കള്‍ക്കാണ് പൂർണ ഉത്തരവാദിത്തമെന്നും അദ്ദേഹം അറിയിച്ചു. കാർ നിർമാതാക്കളോട് നഷ്‌ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ, കാർ നേരിട്ടല്ല കൂട്ടിയിടിച്ചിട്ടുള്ളതെന്നും മുൻഭാഗത്തിന് 30 ശതമാനത്തിൽ താഴെ മാത്രമെ കേടുപാടുള്ളുവെങ്കില്‍ തങ്ങൾ ഉത്തരവാദികളല്ലെന്നും പരിഹാസ്യമായ കാരണമാണ് അവർ നൽകിയതെന്നും അദ്ദേഹം കമ്മിഷനെ അറിയിച്ചു.

എയർബാഗുകൾ ഏത് തരത്തിലുള്ള അപകടമാണ് ഒഴിവാക്കുകയെന്ന് കാർ നിർമാതാക്കള്‍ വാങ്ങുന്ന സമയത്ത് വ്യക്തമാക്കിയിരുന്നില്ലെന്നും അതിനാൽ നിർമാതാവിൽ നിന്ന് നഷ്‌ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്നും അഭിഭാഷകൻ കൂട്ടിച്ചേര്‍ത്തു. വാഹനാപകടത്തില്‍ മരിച്ച മറ്റ് മൂന്നുപേരുടെയും കുടുംബാംഗങ്ങൾ മോട്ടോർ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണലിൽ ക്ലെയിം ഫയൽ ചെയ്‌തിട്ടുണ്ടെന്നും അഭിഭാഷകൻ ഭണ്ഡാരി അറിയിച്ചു. എന്നാല്‍ കാർ വാങ്ങുമ്പോൾ നൽകിയ മാനുവലിൽ കാറിന്‍റെ മുൻഭാഗത്തിന്‍റെ 30 ശതമാനമെങ്കിലും കേടാകുമ്പോൾ മാത്രമേ എയർബാഗുകൾ തുറക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും, ഈ അപകടത്തില്‍ കാറിന്‍റെ മുന്‍വശം 20 ശതമാനം മാത്രമേ തകര്‍ന്നിട്ടുള്ളുവെന്നും കാർ നിർമാതാക്കള്‍ക്കായി അവരുടെ അഭിഭാഷകനും വാദിച്ചു.

വിധി ഇങ്ങനെ:എയർബാഗ് തുറക്കാത്തതിനെ തുടർന്നാണ് അപകടത്തിൽ 40 കാരനായ ഡ്രൈവർ മരിച്ചതെന്നും അപകടത്തിൽ കാർ പൂർണമായും തകർന്നതായും കമ്മിഷന്‍ അറിയിച്ചു. അതുകൊണ്ടുതന്നെ കാര്‍ നിര്‍മാതാക്കള്‍ മരിച്ചയാളുടെ കുടുംബത്തിന് 21 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ഈ തുക 45 ദിവസത്തിനകം യുവതിക്ക് കൈമാറണമെന്നും കാർ നിർമാതാക്കളോട് കമ്മിഷന്‍ നിർദേശിച്ചു.

ABOUT THE AUTHOR

...view details