കേരളം

kerala

ETV Bharat / bharat

Captain Miller| ധനുഷിന്‍റെ 'ക്യാപ്റ്റൻ മില്ലർ'; യുദ്ധക്കളത്തിൽ നിന്നും പുതിയ പോസ്റ്ററെത്തി, ടീസർ റിലീസ് 28ന് - ക്യാപ്റ്റൻ മില്ലർ പുതിയ പോസ്റ്റർ

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ - ഇന്ത്യൻ ചിത്രത്തിന്‍റെ ടീസർ ധനുഷിന്‍റെ പിറന്നാൾ ദിനമായ ജൂലൈ 28നെത്തും.

Dhanush  Shivarajkumar  Captain Miller  Captain Miller poster  Captain Miller trelease date  Dhanush in Captain Miller  Shivarajkumar in Captain Miller  Captain Miller Teaser release on 28th  Captain Miller Teaser  Teaser  അരുൺ മാതേശ്വരൻ  ക്യാപ്റ്റൻ മില്ലർ  ധനുഷ്  ശിവ രാജ്‌കുമാർ  ധനുഷും ശിവ രാജ്‌കുമാറും പുതിയ പോസ്റ്റർ  ധനുഷും ശിവ രാജ്‌കുമാറും  ക്യാപ്റ്റൻ മില്ലർ പുതിയ പോസ്റ്റർ  ക്യാപ്റ്റൻ മില്ലർ പോസ്റ്റർ
Captain Miller

By

Published : Jul 25, 2023, 7:48 PM IST

ഹൈദരാബാദ്:ധനുഷിനെ (Dhanush) നായകനാക്കി സംവിധായകൻ അരുൺ മാതേശ്വരൻ ഒരുക്കുന്ന പാൻ -ഇന്ത്യൻ ചിത്രമാണ് 'ക്യാപ്റ്റൻ മില്ലർ' (Captain Miller). സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ടീസർ ജൂലൈ 28ന് പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. തെന്നിന്ത്യയുടെ പ്രിയ നടൻ ധനുഷിന്‍റെ പിറന്നാൾ ദിനമാണ് ജൂലൈ 28ന്. താരത്തിന് പിറന്നാൾ സമ്മാനമായി ടീസർ പുറത്തിറക്കാനാണ് അണിയറക്കാർ പദ്ധതിയിടുന്നത്.

ഇതിനിടെ ബി​ഗ് ബജറ്റ് ആക്ഷൻ പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും പുറത്തുവന്നു. ധനുഷിനെയും കന്നഡ നടൻ ശിവ രാജ്‌കുമാറിനെയുമാണ് (Shiva Rajkumar) പോസ്റ്ററില്‍ കാണാനാവുക. യുദ്ധ രംഗത്തിന്‍റെ പശ്ചാത്തലത്തിൽ ആയുധങ്ങളുമേന്തി നിൽക്കുകയാണ് ധനുഷും ശിവ രാജ്‌കുമാറും. ഏറെ കൗതുകവും ആകാംക്ഷയും ഉണർത്തുന്ന പോസ്റ്ററിന് മികച്ച പ്രതികരണമാണ് സിനിമാസ്വാദകരിൽ നിന്നും ലഭിക്കുന്നത്.

സിനിമയുടെ നിർമാതാക്കൾ ട്വിറ്ററിലൂടെയാണ് ധനുഷും ശിവ രാജ്‌കുമാറും അണിനിരക്കുന്ന പുതിയ പോസ്റ്റർ പുറത്ത് വിട്ടത്. യുദ്ധക്കളത്തിൽ ഇരുവരും പരസ്‌പരം പുറം തിരിഞ്ഞ് നിൽക്കുകയാണ് പോസ്റ്ററില്‍. പശ്ചാത്തലത്തിൽ യുദ്ധവും വെടിവെപ്പുമെല്ലാം കാണാം.

'ക്യാപ്റ്റൻ മില്ലർ' ടീസർ റിലീസ് 28ന്

ചിത്രത്തിൽ സുപ്രധാന വേഷത്തിലാകും ശിവ രാജ്‌കുമാർ എത്തുക എന്നാണ് സൂചന. നേരത്തെ ഒരു അഭിമുഖത്തിൽ ധനുഷിനൊപ്പം ജോലി ചെയ്യുന്നതിനെക്കുറിച്ച് കന്നഡ താരം മനസ് തുറന്നിരുന്നു. താൻ ധനുഷിന്‍റെ വലിയ ആരാധകൻ ആണെന്നും ധനുഷിൽ തന്നെത്തന്നെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'ഞാൻ ധനുഷിന്‍റെ ഒരു വലിയ ആരാധകനാണ്. ഞാൻ അദ്ദേഹത്തിന്‍റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. സത്യത്തിൽ, ധനുഷിൽ ഞാൻ എന്നെത്തന്നെയാണ് കാണുന്നത്! വികൃതികളിലും സുഹൃത്തുക്കളോട് പെരുമാറുന്ന രീതിയിലും എല്ലാം അവൻ എന്നെപ്പോലെയാണ്, അല്ലെങ്കിൽ ഞാൻ അവനെപ്പോലെയാണ്! എനിക്ക് ധനുഷിനോട് ഒരു പ്രത്യേക ഇഷ്‌ടമുണ്ട്. അദ്ദേഹവുമായി സ്‌ക്രീൻ പങ്കിടാനുള്ള അവസരം പാഴാക്കാൻ എനിക്ക് കഴിയില്ല'- എന്നായിരുന്നു ശിവ രാജ്‌കുമാറിന്‍റെ വാക്കുകൾ.

1930കളിലെ ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. തെലുഗു താരം സുദീപ് കിഷനും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രിയങ്ക അരുൾ മോഹനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നിവേദിത സതീഷ്, ജോൺ കൊക്കൻ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ഒരേ സമയം തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലാണ് ഈ ധനുഷ് ചിത്രം പുറത്തിറങ്ങുക. ധനുഷിന്‍റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം കൂടിയാകും 'ക്യാപ്റ്റൻ മില്ലർ' എന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

യുദ്ധ ഭൂമിയിൽ മരണപ്പെട്ടവർക്കിടയിൽ ഒരു വലിയ ആയുധവുമേന്തി നിൽക്കുന്ന ധനുഷിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാനാവുക. ബഹുമാനമാണ് സ്വാതന്ത്ര്യമെന്ന് അർഥം വരുന്ന 'റെസ്‌പെക്‌ട് ഈസ് ഫ്രീഡം' എന്ന ക്യാപ്ഷനോട് കൂടിയാണ് പോസ്‌റ്റർ എത്തിയത്. നീണ്ടമുടിയും കട്ട താടിയുമായുള്ള പോസ്റ്ററിലെ ധനുഷിന്‍റെ വേറിട്ട ലുക്കും കയ്യടി നേടിയിരുന്നു. ഇതുവരെ കാണാത്ത ഒരു ധനുഷിനെയാകും 'ക്യാപ്‌റ്റൻ മില്ലർ' കാണികൾക്ക് സമ്മാനിക്കുക എന്ന സൂചനയുമായി ആയിരുന്നു പോസ്റ്റർ പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും പ്രതീക്ഷകൾ ഇരട്ടിയാക്കുകയാണ്.

'റോക്കി, സാനി കായിതം' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്യാപ്റ്റൻ മില്ലർ'. ശ്രേയസ് കൃഷ്‌ണയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് നാഗൂരനും കൈകാര്യം ചെയ്യുന്നു. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്.

ALSO READ:'ബഹുമാനമാണ് സ്വാതന്ത്ര്യം'; യുദ്ധ ഭൂമിയിൽ ധനുഷ്, ത്രില്ലടിപ്പിച്ച് 'ക്യാപ്റ്റൻ മില്ലർ' ഫസ്റ്റ് ലുക്ക്

ABOUT THE AUTHOR

...view details