ചെന്നൈ: തമിഴ്‌നാട്ടിലെ കൂനൂരില്‍ സൈനിക വിമാനം തകര്‍ന്നുവീണ സംഭവം ഏറെ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. സംയുക്തസേനാ മേധാവി ബിപിൻ റാവത്ത് ഉള്‍പ്പടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും ബുധനാഴ്‌ച മരിച്ചിരുന്നു. അപകടത്തിൽ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.
വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍നിന്ന് വിദഗ്‌ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ എയർഫോഴ്‌സ് കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയ വരുണ്‍ സിങ് ജീവന് വേണ്ടി പോരാടുകയാണ്. അപകടത്തിൽ വരുണ്‍ സിങ്ങിന് 45 ശതമാനം പൊള്ളലേറ്റിരുന്നു.
ജീവിതത്തിലെ ജയ പരാജയങ്ങളെ കുറിച്ച് അദ്ദേഹം മുന്‍പ് എഴുതിയ ഒരു കത്ത് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ജീവിതത്തില്‍ ശരാശരി ആയിരിക്കുന്നതിനെ സംബന്ധിച്ചാണ് കത്തില്‍ പറയുന്നത്. അഭിനിവേശം പിന്തുടരേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 15ന് ശൗര്യചക്ര ലഭിച്ചതിന് പിന്നാലെ എഴുതിയതാണ് കത്ത്.
'ശൗര്യ ചക്ര' ലഭിച്ചത് ഏറെ അഭിമാനം നൽകുന്നു. അധ്യാപകരും അനധ്യാപകരും സഹപാഠികളും ചേർന്ന് തന്നിലെ ഏറ്റവും മികച്ചത് പുറത്തെടുത്തതിനാലാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. അധ്യാപകരുടെ കൃത്യമായ മാര്‍ഗനിര്‍ദേശം ലഭിച്ചതിനാല്‍ എൻഡിഎയിലും (നാഷണൽ ഡിഫൻസ് അക്കാഡമി) എയർഫോഴ്‌സിന്‍റെ ഫ്ലയിങ് ബ്രാഞ്ചിലും (ഫൈറ്റർ സ്ട്രീം) ചേരാൻ സഹായിച്ചു.