ഹൈദരാബാദ്:കൊവിഡിനെ പ്രതിരോധിക്കാൻ കഞ്ചാവിലെ ചില രാസസംയുക്തങ്ങൾക്ക് സാധിക്കുമെന്ന് പഠനം. കാനബിസ് സാറ്റിവ എന്നറിയപ്പെടുന്ന ഹെംപ് സംയുക്തങ്ങളായ കന്നാബിനോയിഡ് ആസിഡുകൾ മനുഷ്യകോശങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് കൊവിഡ് വൈറസിനെ തടയുമെന്ന് കെമിക്കൽ സ്ക്രീനിങ്ങിലൂടെ കണ്ടെത്തി. യുഎസിലെ ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു സംഘമാണ് ഗവേഷണത്തിന് പിന്നിൽ.
ഹെംപിൽ അടങ്ങിയിരിക്കുന്ന കന്നാബിഗെറോലിക് ആസിഡ് (സി.ബി.ജി.എ), കന്നാബിഡിയോളിക് ആസിഡ് (സി.ബി.ഡി.എ) എന്നീ സംയുക്തങ്ങൾക്ക് കൊവിഡ് വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനെ വരുതിയിലാക്കാൻ കഴിയുമെന്നാണ് നാച്ചുറൽ പ്രൊഡക്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.