കേരളം

kerala

ETV Bharat / bharat

നാടോടുമ്പോൾ നടുവേയോടണ്ടെ? തെരഞ്ഞെടുപ്പ് പൊടിപൊടിക്കാൻ ഇനി എഐ സാങ്കേതിക വിദ്യയും - തെരഞ്ഞെടുപ്പ് ചൂടിൽ എഐ സാങ്കേതികവിദ്യ

Parties and leaders are using AI: വോട്ടർമാരെ സ്വാധീനിക്കാൻ സ്ഥാനാർത്ഥികൾ ഏത് വളഞ്ഞ മാർഗവുമ സ്വീകരിക്കാറുണ്ട്. എന്നാൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തെലങ്കാനയിലെ വ്യത്യസ്‌തമായ തെരഞ്ഞെടുപ്പ് പ്രചാരണവും

Campaigning is ramping up with technology  election Campaigning  Parties and leaders are using AI  AI  Campaigning is ramping up with using AI  hyderabad election  Artificial Intelligence in election Campaigning  തെരഞ്ഞെടുപ്പ് പൊടിപൊടിക്കാൻ ഇനി എഐയും  തെരഞ്ഞെടുപ്പ് വാർത്തകൾ  തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എഐ  തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണം  തെരഞ്ഞെടുപ്പ് പ്രചാരണവും പുതിയ രീതികളും  തെരഞ്ഞെടുപ്പ് ചൂടിൽ എഐ സാങ്കേതികവിദ്യ  എഐയുടെ ഉപയോഗം എങ്ങനെ
using AI

By ETV Bharat Kerala Team

Published : Nov 21, 2023, 10:57 PM IST

ഹൈദരാബാദ്: രാജ്യമിപ്പോൾ തെരഞ്ഞെടുപ്പ് ചൂടിലാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഒരോ സ്ഥാനാർത്ഥികളും പുതിയ വാഗ്‌ദാനങ്ങൾ നൽകുന്ന പോലെ തെരഞ്ഞെടുപ്പ് പ്രചരണവും പുതിയ രീതികളിലായി മാറികൊണ്ടിരിക്കുകയാണ്. വീടുകൾ തോറും കഴറിയിറങ്ങിയുളള തെരഞ്ഞെടുപ്പ് ഇപ്പോൾ ഔട്ട് ഓഫ്‌ ഫാഷനായി മാറിയിരിക്കുകയാണ്. എന്തും വിരൽ തുമ്പിൽ ലഭ്യമാകുന്ന ഈ കാലഘട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം മാത്രം എന്തിന് വ്യത്യസ്‌തമായികൂടാ (Campaigning is ramping up with the help of technology Parties and leaders are using AI).

തെലങ്കാനയിലും സ്ഥാനാർത്ഥികൾ വോട്ടുകളുടെ എണ്ണം വർധിപ്പിക്കാൻ പുതിയ സാങ്കേതിക വിദ്യയുടെ സഹായം തേടുന്നുണ്ട്. ഹൈദരാബാദിലെ ഓരോ മണ്ഡലത്തിലും കുറഞ്ഞത് 2.5 ലക്ഷം മുതൽ 8 ലക്ഷം വരെ വോട്ടർമാരുണ്ട്. എല്ലാ കോളനികളും വീടുകളും സന്ദർശിച്ച് വോട്ടർമാരെ കാണുകയെന്നത് ഒരു പണി തന്നെയാണ്. എത്ര പൊതുയോഗങ്ങളും കോർണർ മീറ്റിംഗുകളും നടത്തിയാലും തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും തിരിഞ്ഞുനോക്കാത്ത മേഖലകളുമുണ്ടാകും.

വളരെ മത്സരാധിഷ്‌ഠിതമായ അന്തരീക്ഷത്തിലാണ് ഓരോ വോട്ടുകളും കണക്കാക്കുന്നത്. ബിആർഎസ് സംസ്ഥാന നേതാക്കളും കോൺഗ്രസ്, ബിജെപി ദേശീയ തലത്തിലുള്ള നേതാക്കളും ഇതിനകം തന്നെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ ആണ് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കുന്നത്.

പ്രചാരണവും പുതിയ രീതികളും:വോയ്‌സ് സന്ദേശങ്ങളുടെ രൂപത്തിൽ ഫോണുകളിലേക്ക് വിളിച്ച് സ്ഥാനാർത്ഥികളോട് നേരിട്ട് വോട്ട് അഭ്യർത്ഥിക്കുന്ന കാഴ്‌ചയാണ് ഇപ്പോൾ ശ്രദ്ധേയം. ജയിച്ചാൽ എന്ത് ചെയ്യുമെന്ന കാര്യവും അവർ പറയുന്നുണ്ട്. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളോടും ഇത്തരം കോളുകൾ വിളിച്ച് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

അതിനുപുറമേ ദിവസം തോറും കോർണർ മീറ്റിംഗുകൾ നടക്കുന്ന മേഖലകളെ കുറിച്ചും വോട്ടർമാരോട് ഹാജരാകാൻ ആവശ്യപ്പെട്ടുമാണ് വോയിസ്‌ സന്ദേശങ്ങൾ. എല്ലാ പ്രമുഖ പാർട്ടികളുടെ സ്ഥാനാർത്ഥികളും ഇത്തരത്തിലുള്ള പ്രചാരണമാണ് ഇപ്പോൾ കൂടുതലായും ആശ്രയിക്കുന്നത്.

തെരഞ്ഞെടുപ്പ് ചൂടിൽ എഐ സാങ്കേതികവിദ്യ:രാജ്യമെങ്ങും അലയടിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എഐ സാങ്കേതികതയുടെ ഉപയോഗം എടുത്തു പറയേണ്ട ഒന്നാണ്. ജൂബിലി ഹിൽസിലെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥി തന്‍റെ പ്രചാരണത്തിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുന്നത്.

എഐയുടെ ഉപയോഗം എങ്ങനെ?: ഒരു എഐ ടൂൾ ഉണ്ടാക്കി ആ പ്രദേശത്തെ വോട്ടർമാരുടെ വാട്ട്‌സ്ആപ്പ് നമ്പറുകളിലേക്ക് അയയ്ക്കുന്നു. തുടർന്ന് വോട്ടർമാർ ക്യുആർ കോഡ് സ്‌കാൻ ചെയ്‌താൽ സ്ഥാനാർത്ഥിയുടെ മുഴുവൻ വിവരങ്ങളും വോട്ടർമാരുടെ വിരൽ തുമ്പിൽ ലഭ്യമാകും.

വിവരങ്ങൾ ലഭ്യമാകുക എന്നതിലുപരി ചാറ്റിംഗിലൂടെ നിരവധി ചോദ്യങ്ങൾ സ്ഥാനാർത്ഥിയോട് ചോദിക്കാനുമുള്ള അവസരം ഇതിലൂടെ തുറന്നു തരുന്നു. ചില പൊതുവായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മിഷൻ ലേണിംഗിന് മുമ്പ് രൂപകൽപ്പന ചെയ്യുകയും അതിൽ സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്.

എന്നാൽ ഈ രീതി ഏറെ പ്രയോജനപ്പെടുന്നത് സ്വതന്ത്ര സ്ഥാനാർഥികൾക്കാണ്. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ താൽപ്പര്യപ്പെടുന്ന ചില മത്സരാർത്ഥികൾ രാഷ്‌ട്രീയ പശ്ചാത്തലവും പണവും ഇല്ലാത്തതിനാൽ പിന്മാറുന്ന അവസ്ഥ നിരവധിയാണ്.

എന്നാൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വളരെ കുറഞ്ഞ ചെലവിൽ പരസ്യം ചെയ്യാനുള്ള സാധ്യത തുറന്നു തരുന്നതിനാൽ മത്സരാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. എഐയിലൂടെയുളള പ്രചാരണം വഴി ഓരോ വോട്ടർക്കും വിവരങ്ങൾ അയയ്ക്കാൻ 80 പൈസയിൽ കൂടരുത്. ഭാവിയിലെ സ്ഥാനാർത്ഥികൾക്ക് പ്രചാരണ ചെലവ് കുറയ്ക്കാനുള്ള ബദലായി ഇത് മാറാൻ സാധ്യതയുണ്ടെന്ന് വിദഗ്‌ദർ അഭിപ്രായപ്പെടുന്നുണ്ട്.

ABOUT THE AUTHOR

...view details