ന്യൂഡൽഹി:രാജസ്ഥാനിൽ മന്ത്രിസഭ പുന:സംഘടന ഉടനെയുണ്ടാകുമെന്ന് രാജസ്ഥാൻ കോൺഗ്രസ് പ്രസിഡന്‍റ് ഗോവിന്ദ് സിങ് ദോതസ്ര. പാർട്ടിയില്‍ ആഭ്യന്തര പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ പ്രമുഖ നേതാവ് ജിതിന്‍ പ്രസാദ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേ സച്ചിൻ പൈലറ്റ് ഡല്‍ഹിയിലെത്തിയത് അഭ്യൂഹങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം പുന:സംഘടനക്ക് ഒരുങ്ങുന്നത്.