കൊവിഡിന് ശേഷം പൗരത്വ ഭേദഗതി നടപ്പാക്കും: അമിത് ഷാ
പശ്ചിമ ബംഗാളിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ആഭ്യന്തരമന്ത്രി നിലപാട് വ്യക്തമാക്കിയത്
കൊവിഡിന് ശേഷം പൗരത്വ ഭേദഗതി നടപ്പാക്കും: അമിത് ഷാ
കൊൽക്കത്ത:കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കിയ ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അമിത് ഷാ. കൊവിഡ് പശ്ചാത്തലത്തിൽ ഇത്ര വലിയ പ്രക്രിയ നടത്താൻ സാധിക്കില്ലെന്നും വാക്സിൻ നൽകി തുടങ്ങിയതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.