കേരളം

kerala

ETV Bharat / bharat

ByPoll Results : ബംഗാള്‍ തൂത്തുവാരി തൃണമൂല്‍ ; ഹിമാചലിലും രാജസ്ഥാനിലും കോണ്‍ഗ്രസ്

നോക്കാം രാജ്യത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന നിയമ സഭാ മണ്ഡലങ്ങളിലെ ഫലവും ഭൂരിപക്ഷവും.

Bypolls results  TMC  Congress  ഉപതരഞ്ഞെടുപ്പ് ഫലം  ബംഗാള്‍
ബംഗാള്‍ തൂത്തുവാരി തൃണമൂല്‍;ഹിമാചലിലും രാജസ്ഥാനിലും കോണ്‍ഗ്രസ്

By

Published : Nov 2, 2021, 9:06 PM IST

Updated : Nov 2, 2021, 10:07 PM IST

ന്യൂഡല്‍ഹി : രാജ്യത്ത് 13 സംസ്ഥാനങ്ങളിലെ 26 നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്ന് ലോക്‌ സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളില്‍ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് മുഴുവന്‍ സീറ്റും തൂത്തുവാരിയപ്പോള്‍ ഹിമാചല്‍ പ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവച്ചു.

ദാദ്ര നഗർ ഹവേലി ലോക് സഭ നിയമ മണ്ഡലം പിടിച്ച് മഹാരാഷ്ട്രയ്‌ക്ക് പുറത്ത് ശിവസേന ആദ്യ ലോക് സഭാ സീറ്റും നേടി. നോക്കാം രാജ്യത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ഫലവും ഭൂരിപക്ഷവും.

നിയമസഭ മണ്ഡലങ്ങള്‍

  • പശ്ചിമ ബംഗാൾ

ദിൻഹത- തൃണമൂല്‍ കോണ്‍ഗ്രസ്,ഭൂരിപക്ഷം - 1,64,089

ഗോസബ- തൃണമൂല്‍ കോണ്‍ഗ്രസ്,ഭൂരിപക്ഷം - 1,43,051

ഖർദാഹ- തൃണമൂല്‍ കോണ്‍ഗ്രസ്,ഭൂരിപക്ഷം - 93,832

ശാന്തിപൂർ - തൃണമൂല്‍ കോണ്‍ഗ്രസ്,ഭൂരിപക്ഷം - 64,675

  • മേഘാലയ

മാവ്‌ഫ്‌ലാങ് - യുഡിപി,ഭൂരിപക്ഷം - 4401

മൗര്യങ്കാനാഗ്- എന്‍പിപി,ഭൂരിപക്ഷം -1816

രാജബാല - എന്‍പിപി,ഭൂരിപക്ഷം - 1926

  • ബീഹാർ

കുശേശ്വര്‍ ആസ്ഥാൻ- ജെഡിയു, ഭൂരിപക്ഷം - 12,695

തർപൂർ - ജെഡിയു,ഭൂരിപക്ഷം - 3852

  • കർണാടക

ഹംഗൽ- കോണ്‍ഗ്രസ്,ഭൂരിപക്ഷം - 7373

സിന്ദ്ഗി- ബിജെപി,ഭൂരിപക്ഷം - 31,185

  • രാജസ്ഥാൻ

ധാരിയവാദ്- കോണ്‍ഗ്രസ്,ഭൂരിപക്ഷം - 18725

വല്ലഭ്‌നഗർ- കോണ്‍ഗ്രസ്, ഭൂരിപക്ഷം - 20,606

  • മിസോറം

തുരിയൽ- മിസോറാം നാഷണല്‍ ഫ്രണ്ട്, ഭൂരിപക്ഷം - 1284

  • ഹിമാചൽ പ്രദേശ്

അർക്കി- കോണ്‍ഗ്രസ്,ഭൂരിപക്ഷം - 3,277

ഫത്തേപൂർ- കോണ്‍ഗ്രസ്,ഭൂരിപക്ഷം - 5771

ജുത്താബ്-കോട്ഖായ് - കോണ്‍ഗ്രസ്,ഭൂരിപക്ഷം - 6,103

  • മധ്യപ്രദേശ്

ജോബത്ത്- ബിജെപി,ഭൂരിപക്ഷം - 6,104

പൃഥ്വിപൂർ - ബിജെപി,ഭൂരിപക്ഷം - 15,687

റൈഗാവ് -കോണ്‍ഗ്രസ്, ഭൂരിപക്ഷം - 12, 290

  • നാഗാലാൻഡ്

ഷാംതോർ-ചെസ്സോർ- നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി,ഭൂരിപക്ഷം - 1,284

  • മഹാരാഷ്ട്ര

ദെഗ്ലൂർ- കോണ്‍ഗ്രസ്,ഭൂരിപക്ഷം - 41,933

  • തെലങ്കാന

ഹുസുറാബാദ്- ബിജെപി,ഭൂരിപക്ഷം - 24,068

  • ആന്ധ്രാപ്രദേശ്

ബദ്‌വേൽ- വൈഎസ്‌ആര്‍ കോണ്‍ഗ്രസ്,ഭൂരിപക്ഷം - 90,000

  • അസം

ഭബാനിപൂർ- ബിജെപി,ഭൂരിപക്ഷം - 25641

ഗോസ്സായിഗാവ്- യുപിപിഎല്‍, ഭൂരിപക്ഷം - 28,252

മരിയാനി- ബിജെപി,ഭൂരിപക്ഷം - 40,104

താമുൽപൂർ- യുപിപിഎല്‍,ഭൂരിപക്ഷം - 57059

തൗറ- ബിജെപി,ഭൂരിപക്ഷം - 30,561

  • ഹരിയാന

എല്ലനാബാദ് - ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍,ഭൂരിപക്ഷം - 6,708

ലോക്‌ സഭ മണ്ഡലങ്ങള്‍

  • ഹിമാചൽ പ്രദേശ്

മാണ്ഡി-കോണ്‍ഗ്രസ്- ഭൂരിപക്ഷം - 7490

ദാദ്ര നഗർ ഹവേലി- ശിവസേന - ഭൂരിപക്ഷം - 51, 269

  • മധ്യപ്രദേശ്

ഖണ്ട്വ- ബിജെപി - ഭൂരിപക്ഷം - 15, 678

Last Updated : Nov 2, 2021, 10:07 PM IST

ABOUT THE AUTHOR

...view details