ബെംഗളുരു: 14 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട പരാജയത്തെ തുടർന്നാണ് ഇന്ധനവില കുറച്ചതെന്ന് മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ യു.ടി ഖാദർ. കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ച സാഹചര്യത്തിൽ കർണാടക സർക്കാരും നികുതി കുറച്ചിരുന്നു.
ബിജെപി ഭരണത്തിൽ അസംതൃപ്‌തരായ ജനത്തെ പ്രീണിപ്പിക്കാനുള്ള നയമാണ് ബിജെപി നിലവിൽ സ്വീകരിക്കുന്നത്. 70 വർഷം കൊണ്ടാണ് പെട്രോൾ വില 70 രൂപയിൽ എത്തിയതെങ്കിൽ ബിജെപിയുടെ ഏഴ് ഭരണ കാലയളവിൽ പെട്രോൾ വില 100 കടന്നുവെന്നും എംഎൽഎ പരിഹസിച്ചു. ഇന്ധനവില സർക്കാരിന്‍റെ നിയന്ത്രണത്തിലല്ല എന്നു അഭിപ്രായപ്പെട്ട കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഇരട്ടത്താപ്പ് ഇതിലൂടെ പുറത്തുവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.