സമ്പൽപൂർ (ഒഡീഷ): പരിശോധിക്കാൻ വൈകിയതിന് ഡോക്‌ടറെ ചെരിപ്പുകൊണ്ട് അടിച്ച് വ്യവസായി. ഒഡീഷയിലെ സംബാൽപൂരിലാണ് സംഭവം. നഗരത്തിലെ ഒരു സ്വകാര്യ ലാബിലെ ഡോക്‌ടർ ചിദാനന്ദ മിശ്രക്ക് നേരെയാണ് അക്രമം നടന്നത്.
പരിശോധനാഫലം വൈകി; ഡോക്‌ടറെ ചെരിപ്പുകൊണ്ട് അടിച്ച് വ്യവസായി
ഒഡീഷയിലെ സംബാൽപൂരിലെ സ്വകാര്യ ലാബിലെ ഡോക്‌ടറെയാണ് പരിശോധനാഫലം വൈകിയതിൽ പ്രകോപിതനായി വ്യവസായി ചെരുപ്പ് കൊണ്ട് അടിച്ചത്.
പരിശോധനാഫലം വൈകി; ഡോക്‌ടറെ ചെരിപ്പുകൊണ്ട് അടിച്ച് വ്യവസായി
ഇയാളെ ചികിത്സിക്കുന്ന ഡോക്‌ടർ നിർദേശിച്ചതനുസരിച്ച് ചൊവ്വാഴ്‌ച (20.09.2022) വിവിധ പരിശോധന നടത്തുന്നതിനായാണ് യുവാവ് ലാബിൽ എത്തിയത്. എന്നാൽ ഏറെ നേരം ക്യൂവിൽ കാത്തു നിന്നശേഷമാണ് പരിശോധനക്കായി ഇയാളുടെ അവസരം എത്തിയത്. എത്രയും വേഗം പരിശോധനാഫലം നൽകണമെന്ന് ഇയാൾ ഡോക്‌ടറോട് അവശ്യപ്പെട്ടിരുന്നു.
എന്നാൽ പരിശോധനാഫലം ലഭിക്കാൻ വൈകി. ഇതിൽ പ്രകോപിതനായാണ് വ്യവസായി ഡോക്‌ടറെ അടിച്ചത്. ഡോക്‌ടർ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകി.