പ്രതാപ്‌ഗഡ്:രാജസ്ഥാനിലെ പ്രതാപ്‌ഗഡിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജില്ലയിലെ സുഹാഗ്‌പൂർ പഞ്ചായത്ത് സമിതി പ്രദേശത്ത് കച്ചോട്ടിയ ഗ്രാമത്തിൽ ദേശീയപാത 56-ൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം.
നാല് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. 41 യാത്രക്കാരുമായി പോയ ബസ് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവരെ ചികിത്സക്കായി പ്രതാപ്‌ഗഡ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലംബാ ദബ്ര ഗ്രാമത്തിൽ നിന്നുള്ള യാത്രക്കാരുമായി സാൻവാലിയ ജി, ഷാനി മഹാരാജ് ക്ഷേത്രങ്ങൾ സന്ദർശിക്കാൻ പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല കലക്‌ടർ ഡോ. ഇന്ദർജിത് യാദവും പൊലീസ് സൂപ്രണ്ട് അമിത് കുമാറും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
കാർ ട്രക്കിൽ ഇടിച്ച് മലയാളികൾ മരിച്ചു (Kerala Students Died in Accident): തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയില്‍ മലയാളി വിദ്യാർഥികൾ സഞ്ചരിച്ച കാർ ട്രക്കിലിടിച്ച് അപകടം. രണ്ട് പേർ മരിച്ചു (Accident Two Malayali students died). മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു (Three People Were Injured).
പത്തനംതിട്ട അടൂര്‍ സ്വദേശികളായ സന്ദീപ് (23), അമാന്‍ (23) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശാസ്‌താംകോട്ട, പറക്കോട്, തിരുവനന്തപുരം സ്വദേശികളായ മൂന്നു യുവാക്കള്‍ കൃഷ്‌ണഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഒക്‌ടോബർ 11 ബുധനാഴ്‌ച രാവിലെയാണ് കാർ ട്രക്കിൽ ഇടിച്ച് അപകടം സംഭവിച്ചത്.