കേരളം

kerala

ETV Bharat / bharat

അസമിൽ ട്രെയിനിൽ നിന്ന് വെടിയുണ്ടകളുടെ വൻശേഖരം കണ്ടെത്തി - ബോംഗൈഗാവ്

ബോംഗൈഗാവ് റെയിൽവെ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയ ബാഗിൽ നിന്ന് വെടിയുണ്ടകളും ചില രേഖകളും കണ്ടെത്തി

വെടിയുണ്ടകളുടെ വൻശേഖരം കണ്ടെത്തി  Bullets recovered from express train in assam  Bullets recovered  express train in assam  ട്രെയിനിൽ നിന്ന് വെടിയുണ്ടകളുടെ വൻശേഖരം കണ്ടെത്തി  വെടിയുണ്ട  ബോംഗൈഗാവ്  Bongaigaon
അസമിൽ ട്രെയിനിൽ നിന്ന് വെടിയുണ്ടകളുടെ വൻശേഖരം കണ്ടെത്തി

By

Published : Feb 3, 2021, 8:14 AM IST

ദിസ്‌പൂർ:അസമിലെ ബോംഗൈഗാവ് റെയിൽവെ സ്റ്റേഷനിൽ നിന്ന് 1,000 വെടിയുണ്ടകൾ കണ്ടെത്തി. ചൊവ്വാഴ്‌ചയാണ് നോർത്ത് ഈസ്റ്റ് ട്രെയിനിൽ നിന്നും ഒരു ബാഗ് കണ്ടെത്തിയത്. ബാഗിൽ നിന്നും വെടിയുണ്ടകളും ചില രേഖകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കണ്ടെടുത്ത 500 വെടിയുണ്ടകൾ എട്ട് മില്ലീമീറ്ററും, 500 എണ്ണം 3.2 മില്ലീമീറ്റർ റൗണ്ടുകളുമാണെന്ന് ന്യൂ ബോംഗൈഗാവ് ജിആർപിഎഫ് എസ്‌ഐ ബിസ്വാജിത് രവ പറഞ്ഞു. രേഖകളുടെ അടിസ്ഥാനത്തിൽ നാഗാലാൻഡിലെ ദിമാപൂരിൽ നിന്ന് ബിഹാറിലെ ബക്‌സർ ജില്ലയിലേക്ക് വെടിയുണ്ടകൾ കടത്തുകയായിരുന്നുവെന്ന് കണ്ടെത്തിയതായി ബിസ്വാജിത് രവ അറിയിച്ചു.

ABOUT THE AUTHOR

...view details