ഭഗൽപൂർ(ബിഹാര്‍): കാള റെയില്‍വെ സ്റ്റേഷനില്‍ കടന്നുകൂടി വികൃതി കാട്ടിയാല്‍ എന്തു ചെയ്യണം. ആദ്യം സഹിച്ച റെയില്‍വെ അധികൃതര്‍ പിന്നെ കാളയെ വിരട്ടി വിടാൻ നോക്കി. എന്നിട്ടും രക്ഷയില്ലാതെ വന്നപ്പോള്‍ അടുത്തു കിടന്ന ട്രെയിനിന്‍റെ ബോഗിയില്‍ പിടിച്ചു കെട്ടി.
'ടിക്കറ്റില്ലാതെ എത്തിയ' കാളയെ പിടിച്ചു കെട്ടി റെയില്‍വെ: കുസൃതി കൂടിപ്പോയാല്‍ ഇതാണ് ശിക്ഷ - റെയില്‍വെ
ബിഹാറിലെ മിര്‍സാചൗക്കി റെയില്‍വെ സ്റ്റേഷനില്‍ കടന്നുകൂടിയ കാളയെ അധികൃതര്‍ പിടിച്ചു കെട്ടിയത് അടുത്ത കിടന്ന ട്രെയിനിന്‍റെ ബോഗിയില്‍. പിന്നെ സംഭവിച്ചത് വളരെ രസകരമായ കാര്യങ്ങള്‍
ബിഹാറിലെ മിര്‍സാചൗക്കി റെയില്‍വെ സ്റ്റേഷനിലാണ് കാള അനധികൃതമായി കടന്നുകൂടിയത്. നിവൃത്തിയില്ലാതെയാണ് ജമാല്‍പൂര്‍ - സാഹിബ്‌ഗഞ്ചിലേക്കുള്ള പാസഞ്ചര്‍ ബോഗിയില്‍ അധികൃതര്‍ കാളയെ കെട്ടിയിട്ടത്. എന്നാല്‍ ഇതൊന്നും അറിയാതെ എഞ്ചിൻ ഡ്രൈവര്‍ ട്രെയിനെടുത്തു. സിഗ്നല്‍ വിഭാഗവും കാള അകത്തുള്ള കാര്യം ശ്രദ്ധിച്ചില്ല. ഓടിത്തുടങ്ങിയപ്പോഴാണ് യാത്രക്കാരും ഇത് ശ്രദ്ധിക്കുന്നത്. പിന്നെ കാളയെ പ്രകോപിപ്പിക്കാതെ നോക്കുകയായിരുന്നു യാത്രക്കാര്‍. ഒടുവില്‍ തൊട്ടടുത്ത സ്റ്റേഷനില്‍ ട്രെയിൻ നിര്‍ത്തിയപ്പോള്‍ ബോഗിയിലുണ്ടായിരുന്ന വിമുക്ത ഭടൻ അനുനയത്തില്‍ കാളയെ പുറത്തിറക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്‍റെ വീഡിയോ യാത്രക്കാര്‍ പകര്‍ത്തി. കാള യാത്ര ചെയ്യുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.