കേരളം

kerala

ETV Bharat / bharat

Buldhana bus accident| ബുൽധാനയിലെ ബസ് അപകടം; അമിത വേഗതയോ, ടയർ പൊട്ടിയതോ അല്ല അപകട കാരണമെന്ന് ആർടിഒ റിപ്പോർട്ട് - ആർടിഒ റിപ്പോർട്ട്

ബസിന്‍റെ ശരാശരി വേഗത മണിക്കൂറിൽ 70 കിലോ മീറ്ററായിരുന്നുവെന്നും ആർടിഒ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. ഇന്ന് പുലർച്ചെ നടന്ന അപകടത്തിൽ 26 പേരാണ് മരണപ്പെട്ടത്.

Buldhana bus accident rto report  Buldhana bus accident  ബുൽധാന ബസ് അപകടം  മഹാരാഷ്‌ട്ര ബുൽധാന ബസ് അപകടം  ബുൽധാനയിൽ ബസിന് തീപിടിച്ചു  സമൃദ്ധി എക്‌സ്‌പ്രസ് വേ  ആർടിഒ റിപ്പോർട്ട്  ബുൽധാന ബസ് അപകടത്തിൽ ആർടിഒ റിപ്പോർട്ട്
ബുൽധാന ബസ് അപകടം ആർടിഒ റിപ്പോർട്ട്

By

Published : Jul 1, 2023, 9:15 PM IST

ബുൽധാന : മഹാരാഷ്‌ട്രയിലെ ബുൽധാനയിലെ സമൃദ്ധി എക്‌സ്‌പ്രസ് വേയിൽ (Samruddhi Expressway) ബസിന് തീപിടിച്ച് 26 പേർ മരിച്ച സഭവത്തിൽ, അപകട കാരണം ബസിന്‍റെ അമിത വേഗതയോ, ടയർ പൊട്ടിയതോ അല്ലെന്ന് ആർടിഒ റിപ്പോർട്ട്. അപകട സ്ഥലത്ത് നടത്തിയ പരിശോധനയുടെയും, അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ആർടിഒ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

അപകടസ്ഥലത്ത് പൊട്ടിത്തെറിച്ച ടയറിന്‍റെ കഷണങ്ങളോ, ടയറിന്‍റെ അടയാളങ്ങളോ ഇല്ലെന്നും എന്നാൽ വാഹനത്തിന്‍റെ വീൽ ഡിസ്‌ക് വളഞ്ഞ നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. സമൃദ്ധി എക്‌സ്‌പ്രസ്‌വേയുടെ എൻട്രി പോയിന്‍റ് മുതൽ അപകടം നടന്ന സിന്ധ്‌ഖേദ്‌രാജയിലെ സ്‌പോട്ട് വരെയുള്ള 152 കിലോമീറ്റർ ദൂരം ബസ് പിന്നിടാൻ രണ്ട് മണിക്കൂറും 24 മിനിറ്റുമാണ് എടുത്തത്.

അതിനാൽ ബസ് അമിത വേഗതയിൽ അല്ലായിരുന്നു എന്നും വേഗത അപകടത്തിന് കാരണമായിരിക്കില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു. രാത്രി 11.08 ന് എക്‌സ്‌പ്രസ് വേയിൽ പ്രവേശിച്ച ബസ് 152 കിലോമീറ്റർ ദൂരം പിന്നിട്ട് പുലർച്ചെ 1.32 നാണ് അപകടമുണ്ടായത്. ബസിന്‍റെ ശരാശരി വേഗത മണിക്കൂറിൽ 70 കിലോ മീറ്ററായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

സമൃദ്ധി എക്‌സ്‌പ്രസ്‌വേയിൽ നാഗ്‌പൂരിൽ നിന്ന് പൂനെയിലേക്ക് 33 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ബുല്‍ധാനയിലെ സിന്ധ്‌ഖേദ്‌രാജയിൽ വച്ച് പുലർച്ചെ 1.32 നാണ് അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസിന് തീപിടിക്കുകയായിരുന്നു. മൂന്ന് കുട്ടികൾ ഉൾപ്പെടെ 26 യാത്രക്കാരാണ് ബസിനുള്ളിൽ വെന്ത് മരിച്ചത്. രക്ഷപ്പെട്ട യാത്രക്കാർ ബസിന്‍റെ ചില്ല് പൊളിച്ചാണ് പുറത്തിറങ്ങിയത്.

ALSO READ :Bus caught fire | മഹാരാഷ്‌ട്രയില്‍ ബസിന് തീപിടിച്ച് 26 പേര്‍ക്ക് ദാരുണാന്ത്യം; അപകടം ഇന്ന് പുലര്‍ച്ചെ 2 മണിയോടെ

ബസ് റോഡിന്‍റെ വലതുവശത്തുണ്ടായിരുന്ന സ്റ്റീൽ തൂണിലേക്ക് ഇടിച്ച് കയറുകയും ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടമാവുകയും ചെയ്‌തു എന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ നൽകുന്ന വിവരം. നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് തുടർന്ന് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മുൻവശത്തെ ടയർ ശക്‌തിയായി ഡിവൈഡറിൽ ഇടിച്ചതിനാൽ ബസിന്‍റെ ആക്‌സിൽ ഒടിഞ്ഞ് പോയിരുന്നു.

ഇതിനിടെ ഡീസൽ ടാങ്ക് സ്ഥിതിചെയ്യുന്ന വാഹനത്തിന്‍റെ വലതുവശം വീണ്ടും ഡിവൈഡറിൽ ഇടിച്ചു. ആക്‌സിൽ ഒടിഞ്ഞതിനെത്തുടർന്ന് ബസിന്‍റെ മുൻഭാഗം റോഡിൽ ഉരയുകയും ഇതിനെത്തുടർന്ന് ആ ഭാഗത്ത് നിന്ന് തീ ഉയരുകയും ചെയ്‌തു. ബസിന്‍റെ എഞ്ചിൽ ഓണ്‍ ആയതിനാൽ തന്നെ എഞ്ചിൻ ഓയിലിന്‍റെ താപനിലയും ഉയർന്നതായിരുന്നു.

ഇതിനിടെ വാഹനം ഇടത് വശത്തേക്ക് ചരിയുകയും റോഡിലൂടെ അൽപദൂരം ഇഴഞ്ഞ് മുന്നോട്ട് നീങ്ങുകയും ചെയ്‌തു. ഇടത് വശത്തേക്ക് ചരിഞ്ഞ് വീണതിനാൽ തന്നെ വാഹനത്തിന്‍റെ ഡോറുകൾ തുറക്കാൻ സാധിക്കാതെ വന്നു. അപകടത്തിന്‍റെ ആഘാതത്തിൽ ബസിന്‍റെ എമർജൻസി ഡോറുകളും തകരാറിലായി. ഇതിനിടെ ബസിനുള്ളിൽ നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയായിരുന്നു. പലരും ജനാലകൾ തകർത്ത് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും 7 പേർക്ക് മാത്രമേ പുറത്തെത്താനായുള്ളു.

ALSO READ :Bus caught fire| രക്ഷപ്പെട്ടത് ചില്ല് തകർത്തെന്ന് അപകടത്തെ അതിജീവിച്ചവർ, മഹാരാഷ്ട്ര ബസപകടത്തില്‍ മരണം 26

ടയർ പൊട്ടി, ബസ് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പരിക്കുകളോടെ രക്ഷപ്പെട്ട ഡ്രൈവറിന്‍റെ മൊഴി. ബസ് മറിഞ്ഞതിന് പിന്നാലെ ബസിന്‍റെ ഡീസൽ ടാങ്കിന് തീപിടിക്കുകയായിരുന്നു എന്നും ഡ്രൈവർ പറയുന്നു. അതേസമയം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ ചികിത്സയിലാണെന്നും ഇവർ സുരക്ഷിതരാണെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details