ലഖ്‌നൗ: 2022ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമുണ്ടാവില്ലെന്ന് ബിഎസ്‌പി നേതാവ് മായാവതി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യം ചേര്‍ന്നാവും ഉത്തര്‍പ്രദേശില്‍ മത്സരിക്കുക എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് വിശദീകരണം.
മായാവതിയുടെ ട്വീറ്റ്
"വരുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ എഐഎംഐഎമ്മും ബിഎസ്‌പിയും ഒരുമിച്ച് മത്സരിക്കുമെന്ന് വാർത്ത മാധ്യമങ്ങൾ കഴിഞ്ഞ ദിവസം മുതൽ നൽകുന്നുണ്ട്. എന്നാൽ ഇത് അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തയാണ്. ബിഎസ്‌പി ഇത് നിഷേധിക്കുന്നു".
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഎസ്‌പി ഒറ്റയ്ക്ക് മത്സരിക്കും. പഞ്ചാബില്‍ മാത്രമാണ് സഖ്യം ചേരുന്നതെന്നും മായാവതി ട്വീറ്റ് ചെയ്തു. ശിരോമണി അകാലിദളിനൊപ്പമാണ് പഞ്ചാബില്‍ ബിഎസ്‌പി സഖ്യം ചേരുന്നത്.
Also Read: രേവന്ത് റെഡ്ഡി തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ
ഇത്തരം വ്യാജ വാര്‍ത്തകള്‍ പരിശോധിക്കാനായി ബിഎസ്‌പി ജനറല്‍ സെക്രട്ടറിയും രാജ്യസഭ എംപിയുമായ സതീഷ് ചന്ദ്ര മിശ്രയെ പാർട്ടിയുടെ മീഡിയ സെല്ലിന്‍റെ ദേശീയ കോർഡിനേറ്ററായി നിയമിച്ചതായും മായാവതി പറഞ്ഞു. പാര്‍ട്ടിയെ കുറിച്ചോ ദേശീയ അധ്യക്ഷനെക്കുറിച്ചോ എന്തെങ്കിലും വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മിശ്രയോട് ആലോചിക്കണമെന്നും അവർ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.