ലഖ്‌നൗ:കൊവിഡ് വാക്‌സിൻ വിതരണത്തിൽ പഞ്ചാബ് സർക്കാരിനെതിരെ ആരോപണവുമായി ബിഎസ്‌പി നേതാവ് മായാവതി. സംസ്ഥാന സർക്കാരിന് ലഭിക്കുന്ന കൊവിഡ് വാക്‌സിനുകളിൽ സ്വകാര്യ ആശുപത്രികൾക്ക് നൽകുകയാണെന്നും കൊവിഡ് രൂക്ഷമായ സാഹചര്യത്തിലെ ഈ നടപടി മനുഷത്വ രഹിതമാണെന്നും മായാവതി ആരോപിച്ചു. പഞ്ചാബ് സർക്കാർ സ്വകാര്യ ആശുപത്രികളിൽ നിന്ന് 18-44 പ്രായപരിധിയിലുള്ളവർക്ക് നൽകിയ എല്ലാ വാക്സിൻ സ്റ്റോക്കുകളും തിരികെ ആവശ്യപ്പെട്ട നടപടിക്ക് ശേഷമായിരുന്നു മായാവതിയുടെ പ്രതികരണം.
കേന്ദ്ര സർക്കാരിൽ നിന്ന് 400 രൂപക്ക് നൽകുന്ന വാക്‌സിൻ 1060 രൂപക്കാണ് പഞ്ചാബ് സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നത്. ഗൗരവകരമല്ലാത്ത നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും കേന്ദ്ര സർക്കാർ ഈ നിലപാട് മനസിലാക്കണമെന്നും ബിഎസ്പി ആവശ്യപ്പെട്ടു.