കേരളം

kerala

ETV Bharat / bharat

യുപിയിലെ മതപരിവർത്തന ഓർഡിനൻസിനെതിരെ ബിഎസ്‌പി - UP law against Conversion of Religion

ഗവർണർ ആനന്ദിബെൻ പട്ടേൽ കഴിഞ്ഞ ദിവസമാണ് 'ഉത്തർപ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസ് (2020)ന് അംഗീകാരം നൽകിയത്

ബിഎസ്‌പി
ബിഎസ്‌പി

By

Published : Nov 30, 2020, 11:55 AM IST

ലഖ്‌നൗ: നിയമവിരുദ്ധ മതപരിവർത്തനത്തിനെതിരെ യുപി സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിൽ പുനഃപരിശോധന നടത്തണമെന്ന് ബിഎസ്‌പി നേതാവ് മായാവതി. തിടുക്കത്തിൽ ഓർഡിനൻസ് ഇറക്കിയത് സംശയാസ്‌പദമാണെന്നും ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ ആരോപിച്ചു. രാജ്യത്ത് വഞ്ചനാപരമായ മതപരിവർത്തനം സ്വീകാര്യമല്ല. ഇതിനെതിരെ നിരവധി നിയമങ്ങൾ നിലവിലുണ്ട്. അതിനാൽ പുതിയ ഓർഡിനൻസ് തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്ന് ബിഎസ്‌പി ആവശ്യപ്പെടുകയാണെന്നും മായാവതി ട്വിറ്ററിലൂടെ പറഞ്ഞു.

വിവാഹത്തിനായുള്ള മതപരിവർത്തനം ക്രിമിനൽ കുറ്റമാക്കി യുപി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന് കഴിഞ്ഞ ദിവസമാണ് ഗവർണർ അംഗീകാരം നൽകിയത്. ഓർഡിനൻസ് പ്രകാരം നിർബന്ധിത മതപരിവർത്തനത്തിന് 1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്‌സി-എസ് ടി വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും സ്ത്രീകളെയും മതപരിവർത്തനം നടത്തിയാൽ 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന യുപി മന്ത്രിസഭ നവംബർ 24നാണ് ഓർഡിനൻസ് ഇറക്കിയത്.

ABOUT THE AUTHOR

...view details