അമൃത്സർ:പഞ്ചാബിലെ അമൃത്‌സറിലെ രാജ്യാന്തര അതിർത്തിയിൽ മയക്കുമരുന്നുമായി എത്തിയ പാകിസ്ഥാൻ ഡ്രോൺ തിങ്കളാഴ്‌ച അതിർത്തി രക്ഷാ സേന (ബിഎസ്‌എഫ്) വെടിവച്ചിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ. പരിശോധനയ്ക്കിടെ ഹെറോയിൻ എന്ന് സംശയിക്കുന്ന രണ്ട് പാക്കറ്റുകൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. പഞ്ചാബിലെ അമൃത്സറിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം മയക്കുമരുന്ന് കടത്തുകയായിരുന്നു ലക്ഷ്യമെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സേന അറിയിച്ചു.
ആർമി പിടിച്ചെടുത്ത ഡ്രോണിൽ നിന്ന് കണ്ടെത്തിയ ഹെറോയിന് മൊത്ത ഭാരം ഏകദേശം 3.3 കിലോഗ്രാം ആണ്. പാകിസ്ഥാന്‍റെ മറ്റൊരു നിഷ്‌ഠൂര ശ്രമം തങ്ങൾ പരാജയപ്പെടുത്തിയതായി അമൃത്സർ ബിഎസ്എഫ് കമാൻഡന്‍റ് അജയ് കുമാർ മിശ്ര പറഞ്ഞു. പഞ്ചാബ് അതിർത്തിയിൽ നിന്ന് രണ്ട് ദിവസങ്ങൾ മുൻപ് ഇത്തരത്തിൽ ഡ്രോൺ പിടികൂടിയിരുന്നു. അമൃത്സറിലെ ധരിവാള്‍ ഗ്രാമത്തില്‍വെച്ച് രാത്രി ഒന്‍പതു മണിയോടെയാണ് അതിർത്തി രക്ഷാ സേന ഡ്രോണ്‍ കണ്ടെത്തുന്നത്. ആദ്യം വെടിവച്ചിട്ടത് ഡിജെഐ മാട്രൈസ് 300 ആര്‍ടികെ എന്ന ക്വാഡ്‌കോപ്റ്റര്‍ ആയിരുന്നു. ക്വാഡ്‌കോപ്റ്ററുകള്‍ ആകാശത്ത് ചലിക്കാതെ നിലയുറപ്പിക്കാനാവുന്ന ഡ്രോണുകളാണ്. സാധാരാണ ഡ്രോണുകളെക്കാള്‍ മികച്ച വിവരശേഖരണങ്ങളും ഉപയോഗവും ഇവയ്ക്ക് സാധ്യമാകും.
Also Read:25 കോടിയുടെ തിമിംഗല ഛർദിയുമായി മൂന്ന് മലയാളികള്‍ മൈസൂരുവിൽ പിടിയിൽ
അടുത്ത ഡ്രോണ്‍ രത്തന്‍ ഖുര്‍ദ് ഗ്രാമത്തില്‍വെച്ചാണ് സേന കണ്ടെത്തിയത്. ഇതും ക്വാഡ്‌കോപ്റ്റര്‍ ഇനത്തിൽ ഉൾപ്പെട്ട ചെറുവിമാനം തന്നെയായിരുന്നു . 9.30-ഓടെ ഇതും വെടിവച്ചിട്ടതായി അതിർത്തി രക്ഷാ സേന (ബിഎസ്‌എഫ്) മാധ്യമങ്ങളെ അറിയിച്ചു. രണ്ടാമത് കണ്ടെത്തിയ ഡ്രോണില്‍ രണ്ടരക്കിലോ തൂക്കമുള്ള ഹെറോയിനെന്ന് സംശയിക്കുന്ന പദാര്‍ഥം കണ്ടെത്തി.
പാകിസ്ഥാനിൽ നിന്നെത്തിയ മെത്താംഫെറ്റമിൻ:ഇന്ത്യയിലെ ഏറ്റവും വലിയ മെത്താംഫെറ്റമിൻ വേട്ട നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നാവിക സേനയും ചേര്‍ന്ന് കടലില്‍ നടത്തിയത് മെയ് 13നായിരുന്നു. ഓപ്പറേഷൻ സമുദ്രഗുപ്‌തിന്‍റെ ഭാഗമായി നടത്തിയ സംയുക്തപരിശോധനയിൽ 25,000 കോടിയുടെ 2500 കിലോയിലധികം മെത്താംഫെറ്റമിൻ പിടികൂടി. കപ്പൽ മാലിദ്വീപ് ഭാഗത്തേക്ക് പോവുകയായിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന പാകിസ്ഥാൻ പൗരൻ സുബൈറിനെ സേന അറസ്‌റ്റ് ചെയ്‌തു. എൻഐബി ഡെപ്യൂട്ടി ഡയറക്‌ർ ജനറൽ സഞ്‌ജയ്‌കുമാർ സിങിന്‍റെ പ്രസ്‌താവനയുടെ അടിസ്ഥാനത്തിൽ വിപണിമൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യചരിത്രത്തിലെ ഏറ്റവും വലിയ മെത്താംഫെറ്റമിൻ വേട്ടയാണിത്.
മയക്കുമരുന്നുകൾ ഭൂരിഭാഗവും പാകിസ്ഥാനിൽ നിന്നെന്ന് അമിത് ഷാ: മിക്ക മയക്കുമരുന്നുകളും പാകിസ്ഥാനിൽ നിന്ന് കയറ്റി അയയ്ക്കുകയും ഇറാൻ വഴി ശ്രീലങ്കയിലേക്കും ആഫ്രിക്കയിലേക്കും പോകുകയും ചെയ്യുന്നതിനാൽ സമുദ്രത്തിലെ സുരക്ഷ ശക്തമാക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് നിയന്ത്രണം കേന്ദ്രത്തിന്‍റെ മാത്രമല്ല, സംസ്ഥാനങ്ങളുടെയും സമൂഹങ്ങളുടെയും പൗരന്മാരുടെയും പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. 'മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും' എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം.
Also Read: അർധരാത്രി ട്രക്കിൽ യാത്ര ചെയ്‌ത് രാഹുൽ ഗാന്ധി, ഡ്രൈവർമാരുമായി ചർച്ച; വൈറലായി വീഡിയോ