കേരളം

kerala

ETV Bharat / bharat

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അഞ്ച് ലക്ഷത്തോളം രൂപയുടെ നിരോധിത ഗുളികകൾ കണ്ടെടുത്തു - പശ്ചിമ ബംഗാൾ

മയക്കുമരുന്ന് ശ്രേണിയിൽ വരുന്ന 988 യാബ ഗുളികകളാണ് ബിഎസ്എഫ് സേന നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്.

Yaba tablets  India-Bangladesh border  യാബ ഗുളിക  ബിഎസ്എഫ്  പശ്ചിമ ബംഗാൾ  ബംഗ്ലാദേശ്
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അഞ്ച് ലക്ഷത്തോളം രൂപയുടെ നിരോധിത ഗുളികകൾ കണ്ടെടുത്തു

By

Published : Jul 5, 2021, 4:11 AM IST

കൊൽക്കത്ത:പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് മയക്കുമരുന്ന് ശ്രേണിയിൽ വരുന്ന 988 യാബ ഗുളികകൾ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) കണ്ടെടുത്തു. കണ്ടെടുത്ത ഗുളികകൾക്ക് വിപണിയിൽ 4,94,000 രൂപയോളം വില വരും.

ALSO READ:അടൽ തുരങ്കപാത ശിലാഫലകത്തില്‍ നിന്നും സോണിയയുടെ പേര് മാറ്റിയ സംഭവം; പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ്

പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബോർഡർ ഔട്ട് പോസ്റ്റായ ഫർസിപരയിൽ പോളിത്തീൻ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് ഗുളികകൾ കണ്ടെടുത്തത്. ബംഗ്ലാദേശിലേക്ക് കടത്തുന്നതിനായാണ് ഗുളികകൾ ഇവിടെ സൂക്ഷിച്ചിരുന്നതെന്ന് ബി‌എസ്‌എഫ് അറിയിച്ചു.

പിടിച്ചെടുത്ത ഗുളികകൾ കൂടുതൽ നിയമനടപടികൾക്കായി ജലംഗി പൊലീസിന് കൈമാറി.

ABOUT THE AUTHOR

...view details