ലഖിസാരായി:ബിഹാറിലെ ലഖി ജില്ലയിൽ ഛാത് പൂജയോടനുബന്ധിച്ച് പ്രാർത്ഥന കഴിഞ്ഞ് മടങ്ങുമ്പോൾ പ്രദേശവാസിയുടെ വെടിയേറ്റ് ഒരേ വീട്ടിലെ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടു. മറ്റ് 3 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിൽ കവയ്യ പൊലീസ് സ്‌റ്റേഷന് കീഴിലുള്ള പഞ്ചാബി മൊഹല്ല വാർഡ് നമ്പർ 15 ൽ താമസിക്കുന്ന ആശിഷ് ചൗധരിയാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
പഞ്ചാബി മൊഹല്ലയിലെ ഛാത്ത് ഘട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെയാണ് അക്രമി വെടിയുതിർത്തതെന്നാണ് വിവരം. തിങ്കളാഴ് രാവിലെയായിരുന്നു സംഭവം (shot dead while returning from Chhath puja in bihar).
കൊല്ലപ്പെട്ടത് ശശിഭൂഷൻ ഝായുടെ മക്കളായ ചന്ദൻ ഝാ (11), രാജ്‌നന്ദൻ എന്നിവരാണെന്ന് ജില്ലാ പൊലീസ് ലഖിസാരായി വക്താവ് പറഞ്ഞു. സംഭവത്തിൽ ശശിഭൂഷണിനും അദ്ദേഹത്തിന്‍റെ മറ്റൊരു മകനായ ദുർഗ ഝാ, മരുമകൾ ലൗലി ദേവി, ഭാര്യ രാജ്‌നന്ദൻ, കുന്ദൻ ഝായുടെ ഭാര്യ പ്രീതി ദേവി എന്നിവർക്കാണ് വെടിയേറ്റതെന്ന് പൊലീസ് കൂട്ടിച്ചർത്തു.